ബെംഗളൂരു: ബെംഗളൂരുവിലെ കുന്ദലഹള്ളിയിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ ഉണ്ടായത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ചു.
സ്‌ഫോടനദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. 9 പേർക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്.
‘ ഉച്ചയ്ക്ക് 12.30 ഓടെ സ്‌ഫോടനം നടന്നതായി വിവരമുണ്ട്. അവിടെ ഒരു ബാഗ് ഉണ്ടായിരുന്നുവെന്നും കണ്ടെത്തി. അന്വേഷണം തുടരുകയാണ്. അതൊരു തീവ്രത കുറഞ്ഞ ഐ ഇ ഡി സ്‌ഫോടനം ആയിരുന്നുവെന്നാണ് സംശയിക്കുന്നത്’, മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇതില്‍ രാഷ്ട്രീയം കലർത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഫേയില്‍ ഉണ്ടായത് ബോംബ് സ്‌ഫോടനമാണെന്നും പിന്നില്‍ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്നും കർണാടക ഡിജിപി പറഞ്ഞു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിയെയും, ആഭ്യന്തര മന്ത്രി ജി പരമേശ്വരയെയും ഡിജിപി ധരിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് ബാറ്ററികള്‍ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ട് വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. എൻഐഎയെയും ഐബിയെയും വിവരങ്ങള്‍ അറിയിച്ചു.
നേരത്തെ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ താൻ രാമേശ്വരം കഫേ ഉടമയുമായി സംസാരിച്ചതിന്റെ വിവരങ്ങള്‍ എക്‌സില്‍ പങ്കുവച്ചിരുന്നു. ‘ രാമേശ്വരം കഫേ സ്ഥാപകൻ നാഗരാജുമായി സ്‌ഫോടനത്തെ കുറിച്ച് സംസാരിച്ചു. ഭക്ഷണം കഴിക്കാൻ വന്നയാള്‍ വച്ചിട്ടുപോയ ബാഗില്‍ നിന്നാണ് സ്‌ഫോടനം ഉണ്ടായത്, ഗ്യാസ് സിലിണ്ടറില്‍ നിന്നല്ല. ഇതൊരു ബോംബ് സ്‌ഫോടനം തന്നെ’, തേജസ്വി സൂര്യ കുറിച്ചു.
ഗ്യാസ് ലീക്ക് സംഭവിച്ചതല്ല എന്ന് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആളുകള്‍ ചിതറി ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നല്ല ആള്‍ത്തിരക്കുള്ള ഇടത്താണ് സ്‌ഫോടനം നടന്നത്. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. സ്ഫോടനത്തെ തുടർന്ന് വൈറ്റ്ഫീല്‍ഡ് ഏരിയയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സംഭവസ്ഥലത്ത് എത്തി. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഹോട്ടല്‍ ശൃഖലകളില്‍ ഒന്നാണ് രാമേശ്വരം കഫേ.
സ്‌ഫോടനത്തിന് ശേഷം തീപിടിത്തമുണ്ടായില്ല. അതുകൊണ്ട് തന്നെ പാചക വാതക സിലിണ്ടർ സ്‌ഫോടനം ആണെന്ന് ആദ്യമേ കരുതിയിരുന്നില്ല. വാതക പൈപ്പ് ലൈനില്‍ ചോർച്ചയുണ്ടോ എന്നും പൊലീസ് പരിശോധിച്ചിരുന്നു.
കഫേയില്‍ ഫോറസൻസിക് സംഘം പരിശോധന നടത്തുകയാണ്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. ‘ രാമേശ്വരം കഫേയില്‍ സിലിണ്ടർ പൊട്ടിത്തെറിയുണ്ടായി എന്നാണ് കോള്‍ കിട്ടിയത്. ഉടൻ തന്നെ ഫയർ എഞ്ചിൻ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് 1.30 നും 2 നും ഇടയിലാണ് സ്‌ഫോടനമുണ്ടായത്. ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.