ലൈംഗിക ബന്ധത്തിന് ശേഷം 30 മിനിറ്റിനുള്ളില്‍ മൂത്രമൊഴിക്കാന്‍ ശ്രമിക്കണമെന്ന് പല വിദഗ്ധരും നിര്‍ദ്ദേശിക്കാറുണ്ട്.
മൂത്രമൊഴിക്കുന്നത് വൈകിപ്പിച്ചാല്‍ ബാക്ടീരിയകള്‍ മൂത്രാശയത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം ജനനേന്ദ്രിയ മേഖലയില്‍ നിന്നുള്ള ബാക്ടീരിയകള്‍ മൂത്രാശയത്തിലേക്ക് പ്രവേശിക്കുകയും ഇത് അണുബാധയ്ക്ക് ഇടയാക്കുകയും ചെയ്യുന്നത് മൂത്രമൊഴിക്കുന്നതിലൂടെ ഇല്ലാതാക്കാം.
നല്ല ലൈംഗിക ആരോഗ്യം നിലനിര്‍ത്തുന്നതിന്, വിദഗ്ധര്‍ പല കാര്യങ്ങളും നിര്‍ദ്ദേശിക്കാറുണ്ട്. അതിലൊന്നാണ് ലൈംഗിക ബന്ധത്തിന് ശേഷമുള്ള മൂത്രമൊഴിക്കല്‍. ലൈംഗികമായി പകരുന്ന രോഗങ്ങള്‍, മൂത്രനാളിയിലെ അണുബാധകള്‍, മറ്റ് വൈറല്‍, ബാക്ടീരിയ അണുബാധകള്‍ എന്നിവ ലൈംഗിക ആരോഗ്യത്തെ ബാധിക്കുന്നതാണ്.
പല സ്ത്രീകളും സെക്സിന് മുമ്ബ് മൂത്രമൊഴിക്കാന്‍ തിരഞ്ഞെടുക്കുന്നത് പ്രധാനമായും നീണ്ട ലൈംഗിക സമയവും വര്‍ദ്ധിച്ച ആനന്ദവും കാരണമാണ്. ഇതിനായി മൂത്രസഞ്ചി ശൂന്യമാക്കുക എന്നതാണ് ആദ്യം വേണ്ടത്.
ലൈംഗിക ബന്ധത്തിന് ശേഷം ഒരാള്‍ മൂത്രമൊഴിക്കുമ്ബോള്‍ മൂത്രാശയത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതെല്ലാം പുറത്തേക്ക് തള്ളപ്പെടുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മൂത്രമൊഴിക്കുന്നത് എല്ലായ്പ്പോഴും യുടിഐയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടില്ല. എന്നാല്‍, പല സ്ത്രീകള്‍ക്കും ഇത് സഹായകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.