എറണാകുളം കാലടിയില്‍ ആദിവാസി മൂപ്പന് ക്രൂരമർദനം. കാലടി ചെങ്ങലില്‍ ഊരുമൂപ്പനായ ഉണ്ണിയെയാണ് മൂന്നംഗ സംഘം മർദിച്ചത്.
അക്രമികളെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങല്‍ സ്വദേശികളായ ഷിന്റോ, പ്രവീണ്‍, ഡിൻസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ രണ്ട് പേരാണ് അക്രമത്തില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസ് അറിയിച്ചത്.
ചായക്കടയിലേക്ക് പോയ ഉണ്ണിയെ പ്രതികള്‍ വഴിയില്‍ തടത്ത് നിർത്തി മർദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീകളെ ശല്യം ചെയ്ത അക്രമികളെ ഉണ്ണി ചോദ്യം ചെയ്തിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. ഉണ്ണി മറ്റൂർ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.