ന്യൂഡല്‍ഹി: ഹണിമൂണ്‍ യാത്രയ്‌ക്കിടയില്‍ 25 കാരൻ ഹൃദയാഘാതം മൂലം മരിച്ചു, ദുഃഖം താങ്ങാനാവതെ ഭാര്യ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.
ഗാസിയബാദില്‍ നിന്നുള്ള ദമ്ബതികളായ അഭിഷേക് ആലുവാലി ഭാര്യ അഞ്ജലി എന്നിവരാണ് മരിച്ചത്.
നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്. മധുവിധുവിനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഇവർ. മൃഗശാല സന്ദർശിക്കുന്നതിനിടയിലാണ് അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. സുഹൃത്തുക്കളെ വിളിച്ച് അഞ്ജലി, ഭർത്താവിനെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലും പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗാസിയാബാദ് വൈശാലിയിലെ അപ്പാർട്ട്മെന്റില്‍ എത്തിച്ച മൃതദേഹത്തെ അഞ്ജലിയും അനുഗമിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ജലി ഇന്ന് പുലർച്ചെയാണ് മരിച്ചത്.
വീട്ടിലെത്തിച്ച മൃതദേഹത്തിന് സമീപമിരുന്ന് അഞ്ജലി കുറെ നേരം കരഞ്ഞു, പെട്ടന്ന് എഴുന്നേറ്റ് ബാല്‍ക്കണിയിലേക്ക് ഓടി, പിന്നാലെ ഞങ്ങള്‍ ഓടിയെങ്കിലും അപ്പോഴേക്കും അവള്‍ താഴേക്ക് ചാടിയിരുന്നു, രക്ഷിക്കാൻ കഴിഞ്ഞില്ല, കണ്ണീരൊടെ ബന്ധുവായ ബബിത പറഞ്ഞു.