സേലം: സയനൈഡ് കലര്‍ത്തി ഒളിപ്പിച്ചുവച്ച മദ്യം യുവാവറിയാതെ അറിയാതെ എടുത്തുകുടിച്ചയാള്‍ക്ക് ദാരുണമരണം. ആത്മഹത്യ ചെയ്യാൻ ആയിരുന്നു യുവാവ് മധ്യത്തില്‍ സയനൈഡ് കലർത്തി സൂക്ഷിച്ചു വച്ചത്.
യുവാവിന്റെ സഹോദരന്‍റെ സുഹൃത്താണ് മരിച്ചത്. മദ്യം കഴിച്ച സഹോദരൻ സദ്ദാം ഹുസൈൻ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സേലം മുള്ളുവടി ഗേറ്റിനു സമീപത്താണ് ആത്മഹത്യ ചെയ്യാനുള്ള യുവാവിന്റെ തീരുമാനം സഹോദരന്റെ ജീവൻ അപകടത്തിലാക്കുകയും സുഹൃത്തിന്റെ ജീവനെടുക്കുകയും ചെയ്തത്. വെള്ളിപ്പണിക്കാരനായ തസീർ ഹുസൈൻ എന്നയാളാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് മദ്യത്തില്‍ സയനൈഡ് കലക്കിവച്ചത്. മദ്യപാനവുമായി ബന്ധപ്പെട്ട് കുടുംബ വഴക്കിനു പിന്നാലെ ഭാര്യ വീടുവിട്ട് സ്വന്തം വീട്ടിലേക്കു പോയതിന്റെ വിഷമത്തിലാണ് തസീർ ഹുസൈൻ മദ്യത്തില്‍ സയനൈഡ് കലർത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. സയൈനഡ് കലർത്തിയ മദ്യം വീട്ടിലെ കബോഡിലാണ് സൂക്ഷിച്ചിരുന്നത്.
ഇതിനിടെ, തസീറിന്റെ സഹോദരൻ സദ്ദാം ഹുസൈൻ അവിചാരിതമായാണ് കബോഡില്‍ സൂക്ഷിച്ചിരുന്ന മദ്യം കണ്ടത്. സുഹൃത്തായ അസയ്‌നെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് മദ്യപിക്കുകയായിരുന്നു. അല്‍പസമയത്തിനുള്ളില്‍ ഇരുവരും കുഴഞ്ഞുവീണു, വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും സേലം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്കു മാറ്റി. അവിടെവച്ച് സുഹൃത്ത് മരണത്തിനു കീഴടങ്ങി.
മദ്യത്തില്‍ സയൈനഡ് കലർത്തിയ തസീർ ഹുസൈനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ക്ക് എവിടെനിന്നാണ് സയനൈഡ് ലഭിച്ചത് എന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്ബരുകള്‍ – 1056, 0471- 2552056)