കൊച്ചി: രാത്രി അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.
ഈ അപകടത്തില്‍ ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആർ.ടി. ഓഫീസില്‍നിന്ന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് തവണയും നോട്ടീസ് അവഗണിച്ചതോടെയാണ് നടന് എതിരായ നടപടിയിലേക്ക് എംവിഡി കടക്കുന്നത്.
കഴിഞ്ഞ ജൂലായ് 29-ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു സുരാജ് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് (31) വലതുകാലിന് പരിക്കേറ്റത്. പാലാരിവട്ടം പൊലീസാണ് കേസെടുത്ത് തുടർ നടപടിക്കായി മോട്ടോർ വാഹന വകുപ്പിനു കൈമാറിയത്.