HomeIndiaടയര്‍ പൊട്ടി എക്സ്.യു.വി ചെന്നിടിച്ചത് ട്രക്കില്‍; മലക്കം മറിഞ്ഞത് മൂന്ന് തവണ; രണ്ടു യുവതികള്‍ക്ക് ദാരുണാന്ത്യം;...

ടയര്‍ പൊട്ടി എക്സ്.യു.വി ചെന്നിടിച്ചത് ട്രക്കില്‍; മലക്കം മറിഞ്ഞത് മൂന്ന് തവണ; രണ്ടു യുവതികള്‍ക്ക് ദാരുണാന്ത്യം; വീഡിയോ വാർത്തയോടൊപ്പം 

ഒരു നടക്കുന്ന അപകടത്തിന്റെ വീ‍ഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.ഉത്തർ പ്രദേശിലെ പൂർവ്വാഞ്ചല്‍ എക്സ്പ്രസ് ഹൈവേയില്‍ മഹേന്ദ്ര എക്സ് യു.വിയാണ് അപകടത്തില്‍പ്പെട്ടത്.

ഹൈവേയിലുണ്ടായിരുന്ന സിസിടിവിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാഞ്ഞെത്തിയ കാർ ട്രക്കിന് പിന്നിലിടിച്ച്‌ മറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാർ യാത്രികരായ രണ്ടു യുവതികള്‍ തത്ക്ഷണം മരിക്കുകയും നാലുപേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒരേ കുടുംബത്തിലുള്ളവരാണ് കാറിലുണ്ടായിരുന്നത്.

ടയറ് പൊട്ടിയതിനെ തുടർന്നാണ് കാറിന്റെ നിയന്ത്രണം നഷ്ടമായതെന്നാണ് വിവരം. ട്രക്കിലിടിച്ച ശേഷം മൂന്ന് തവണ കാർ തലകീഴായി മറിഞ്ഞു. പിന്നാലെ ഡിവൈഡറില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. അമ്മയിയമ്മയും മരുമകളുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈവേയിലെ മൈല്‍ സ്റ്റോണ്‍ നമ്ബർ 89 ന് മുന്നിലായിരുന്നു അപകടം.

വാരണാസി വഴി കാശി വിശ്വനാഥ ക്ഷേത്രത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് കുടുംബം പോയത്. മുകുള്‍ അരോറ എന്ന യുവാവാണ് കാർ ഓടിച്ചിരുന്നത്. അതേസമയം കാറിലുണ്ടായിരുന്ന ഒരു കുട്ടി പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ദർശൻ നഗർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts