HomeIndiaകോളേജില്‍ പോയ 19കാരിയെ കാണാതായെന്ന് പരാതി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോളേജില്‍ പോയ 19കാരിയെ കാണാതായെന്ന് പരാതി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

മംഗളൂരു: മൂടബിദ്രിയില്‍ ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആദിര(19)യെയാണ് കാണാതായതെന്ന് ചൂണ്ടിക്കാണിച്ച്‌ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

വെള്ളിയാഴ്ചയാണ് ആദിരയെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. ഒന്നാം വര്‍ഷ ബിപിടി വിദ്യാര്‍ത്ഥിനിയായ ആദിര കോളേജ് ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സഹപാഠികളോടൊപ്പം മൂടബിദ്രി കന്നഡ ഭാവനയ്ക്ക് സമീപത്ത് ബസില്‍ നിന്ന് ഇറങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് കാണാതാവുകയായിരുന്നു. കാണാതാകുമ്ബോള്‍ ആദിര കോളേജ് യൂണിഫോമാണ് ധരിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥിനിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുന്നുണ്ടെന്നും മൂടബിദ്രി പൊലീസ് അറിയിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts