ഡല്‍ഹിയില്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞ പശുവിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. സുഭാഷ് കുമാര്‍ ഝാ(42) എന്നയാളാണ് മരിച്ചത്.
ഡല്‍ഹിയിലെ ദേവ്‌ലി മോഡ് ബസ് സ്‌റ്റോപ്പില്‍ വച്ചാണ് സംഭവം.
രാവിലെ മകന്‍റെ സ്കൂള്‍ ബസ് കാത്തുനില്‍ക്കുമ്ബോഴായിരുന്നു സുഭാഷിനെ പശു ആക്രമിച്ചത്. പശുവിന്‍റെ ഇടിയേറ്റ് താഴെവീണ സുഭാഷിനെ പലവട്ടം കുത്തി. പിന്നീട് നിലവിളി കേട്ട് എത്തിയവര്‍ വടികൊണ്ട് അടിച്ച് പശുവിനെ ഓടിക്കുകയായിരുന്നു.
പ്രദേശത്ത് നേരത്തെയും അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ആക്രമണത്തില്‍ പലര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.