ദിവസവും എന്തെല്ലാം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത് അല്ലേ? പലപ്പോഴും, വീഡിയോയില്‍ ഉള്ള ആളുകള്‍ പോലും ഇത് വീഡിയോ എടുക്കുകയും വൈറലാവുകയും ചെയ്യും എന്നൊന്നും അറിയുന്നുണ്ടാവില്ല.
അതുപോലെ ഒരു യുവാവിനെ യുവതി എടുത്തിട്ടലക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ഏതോ ഒരു മാർക്കറ്റില്‍ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു യുവതിയും യുവാവും തമ്മില്‍ പൊരിഞ്ഞ അടി നടക്കുന്നതാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. വീഡിയോയുടെ കാപ്ഷനില്‍ ഇവരെ ദമ്ബതികള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. വളകളൊക്കെ വില്‍ക്കുന്ന ഒരു കടയുടെ മുന്നില്‍ നിന്നാണ് വഴക്ക് തുടങ്ങുന്നത്. രണ്ടുപേരും തമ്മില്‍ ശാരീരികമായി പരസ്പരം അക്രമിക്കുന്നിടത്തേക്കാണ് ആദ്യം തന്നെ കാര്യങ്ങള്‍ പോകുന്നത്. ആദ്യം മുതല്‍ക്കേ യുവതിയാണ് യുവാവിനെ കൂടുതല്‍ അക്രമിക്കുന്നത്.
രണ്ടുപേരും കൂടി വഴിയിലേക്ക് വീഴുന്നതും കടയുടെ മുന്നില്‍ വച്ചിരിക്കുന്ന വളകളെല്ലാം നിലത്തേക്ക് വീഴുന്നതും എല്ലാം വീഡിയോയില്‍ കാണാം. ഒരുതരി പോലും വിട്ടുകൊടുക്കാതെ യുവതി യുവാവിനെ അക്രമിച്ച് കൊണ്ടേ ഇരിക്കയാണ്. ഒരുപാട് ആളുകള്‍ ഈ തല്ലും വഴക്കും ആസ്വദിച്ച് അവിടെ നില്‍ക്കുന്നും ഉണ്ട്. എല്ലാവരും ആർത്ത് ചിരിക്കുകയും അത് മൊബൈല്‍ ഫോണുകളില്‍ പകർത്തുകയും ഒക്കെ ചെയ്യുന്നത് കാണാം. അവസാനം അടി തീരുമ്ബോള്‍ പലരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ഒരാള്‍ പറഞ്ഞത്, ഇത് സ്ക്രിപ്റ്റഡ് വീഡിയോ ആണെന്നാണ് കാണുമ്ബോള്‍ തോന്നുന്നത് എന്നാണ്. എന്തായാലും എവിടെ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നോ ഇതിലുള്ള യുവതിയും യുവാവും ഭാര്യാഭർത്താക്കന്മാരാണോ എന്നതിനൊന്നും ആധികാരികമായ തെളിവില്ല.