HomeKeralaഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു, കണ്ടെത്തിയത് വെള്ളത്തില്‍ മുങ്ങിയ നിലയില്‍

ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു, കണ്ടെത്തിയത് വെള്ളത്തില്‍ മുങ്ങിയ നിലയില്‍

എടവണ്ണ: മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ ചാലിയാറില്‍ ഹയർ സെക്കന്‍ററി വിദ്യാർത്ഥിനി മുങ്ങി മരിച്ചു. വാഴക്കാട് വെട്ടത്തൂർ വളച്ചട്ടിയില്‍ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകള്‍ സന ഫാത്തിമ (17)യെ ആണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇന്നെലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങികിടക്കുന്നനിലയില്‍ നാട്ടുകാർ കണ്ടത്. 

ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ വയക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ട് കൊടുക്കും. പഠിക്കാൻ മിടുക്കിയായ വിദ്യാർഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts