HomeKeralaആധാര്‍ വിവരങ്ങള്‍ വേഗം അപ്‌ഡേറ്റ് ചെയ്‌തോളൂ; സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഉടൻ അവസാനിക്കും

ആധാര്‍ വിവരങ്ങള്‍ വേഗം അപ്‌ഡേറ്റ് ചെയ്‌തോളൂ; സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഉടൻ അവസാനിക്കും

രാജ്യത്തെ പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. അതിനാല്‍ ആധാറിലെ വിവരങ്ങള്‍ എല്ലായിപ്പോഴും കൃത്യമായിരിക്കണം.അതിനാല്‍ ഉടൻതന്നെ ആധാറിലെ വിവരങ്ങള്‍ പുതുക്കാൻ നിർദ്ദേശം നല്‍കിയിരിക്കുകയാണ് യുഐഡിഎഐ.

ആധാറിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി മാർച്ച്‌ 14 ന് അവസാനിക്കും. 2023 ഡിസംബറിലാണ് ആധാർ പുതുക്കാനുള്ള സമയപരിധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത്. പണച്ചിലവില്ലാതെ 25 ദിവസത്തിനുള്ളില്‍ ആളുകള്‍ക്ക് തങ്ങളുടെ ആധാർ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

ആധാർ പുതുക്കുന്നതിനുള്ള സൗജന്യ സേവനം ലഭ്യമാകുക myAadhaar പോർട്ടലില്‍ മാത്രമാണ്. പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിവരങ്ങളാണ് ഓണ്‍ലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ആധാർ കേന്ദ്രങ്ങളില്‍ പോകേണ്ടി വരും. മാർച്ച്‌ 14-ന് ശേഷം ആളുകള്‍ ആധാർ പുതുക്കുന്നതിന് പണം 

നല്‍കേണ്ടിവരും.

ആധാർ കാർഡിലെ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം

ഘട്ടം 1: https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് ലോഗിൻ ചെയ്യുക

ഘട്ടം 2: ‘ഡോക്യുമെന്റ് അപ്‌ഡേറ്റ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ( അപ്പോള്‍ നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങള്‍ പ്രദർശിപ്പിക്കും.)

ഘട്ടം 3: വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം ഹൈപ്പർലിങ്ക് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ഘട്ടം 4: ശേഷം ഡ്രോപ്പ്ഡൗണ്‍ ലിസ്റ്റില്‍ നിന്ന് ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തിരഞ്ഞെടുക്കുക.

ഘട്ടം 5: സ്‌കാൻ ചെയ്ത പകർപ്പുകള്‍ അപ്ലോഡ് ചെയ്യുക.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts