ലോകമെങ്ങും ഇന്ന് സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ഒരു വിഭാഗമാണ് ജനപ്രിയ യുട്യൂബേഴ്സ്. മറ്റ് പ്ലാറ്റ്‍ഫോമുകളിലും കോണ്ടെന്‍റ് ക്രിയേറ്റേഴ്സിന് ജനപ്രീതി ഉണ്ടെങ്കിലും യുട്യൂബ് എന്ന പ്ലാറ്റ്‍ഫോം അവര്‍ക്ക് നല്‍കിയ വിസിബിലിറ്റി ഒന്ന് വേറെ തന്നെയാണ്.ഇപ്പോഴിതാ ഇന്ത്യയില്‍ ഏറ്റവും വരുമാനമുള്ള യുട്യൂബര്‍മാരുടെ ആസ്തി സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്.
ഇപ്പോഴിതാ ഇന്ത്യയില്‍ ഏറ്റവും വരുമാനമുള്ള യുട്യൂബര്‍മാരുടെ ആസ്തി സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്. സിനിമാ താരങ്ങളെപ്പോലും വെല്ലുന്ന നിലയിലാണ് അവരില്‍ പലരുടെയും വരുമാനം. വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത പ്രേക്ഷക വിശ്വാസ്യതയാണ് അവരുടെ ഒക്കെയും മൂലധനം. ഒപ്പം ആളുകളെ ആകര്‍ഷിക്കുന്ന ഉള്ളടക്കങ്ങളും.തന്മയ് ഭട്ട് ആണ് ഇന്ത്യയില്‍ ഏറ്റവും വരുമാനമുള്ള യുട്യൂബര്‍. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്മയ് ഭട്ടിന്‍റെ ആകെ ആസ്തി 665 കോടിയാണ്. 5.2 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആണ് അദ്ദേഹത്തിന് ഉള്ളത്.
കോമഡി സ്കെച്ചുകള്‍, റിയാക്ഷന്‍ വീഡിയോകള്‍, ലൈവ് സ്ട്രീമിംഗ്, പോഡ്കാസ്റ്റ് എന്നിങ്ങനെ പോകുന്നു തന്മയ്‍ സൃഷ്ടിക്കുന്ന കോണ്ടെന്‍റുകള്‍. എന്നാല്‍ യുട്യൂബര്‍ എന്ന നിലയില്‍ മാത്രമല്ല അദ്ദേഹത്തിന്‍റെ വരുമാനം. മൂണ്‍ഷോട്ട് എന്ന തന്‍റെ ഏജന്‍സി വഴി ഓണ്‍ലൈന്‍ ട്രെന്‍ഡുകളെയും മീമുകളെയുമൊക്കെ പരസ്യ ക്യാമ്ബെയ്നുകളായും പലപ്പോഴും മാറ്റിയിട്ടുണ്ട് ഇദ്ദേഹം. ഇത്തരത്തില്‍ ബ്രാന്‍ഡ് കൊളാബറേഷനുകളും ക്യാംപെയ്നുകളുമൊക്കെ വലിയ വരുമാനം നേടിക്കൊടുക്കുന്നു തന്മയ്ക്ക്.


