HomeInvestmentMoneyആസ്തിയിൽ അഗ്രഗണ്യനായി അമേരിക്കൻ പ്രസിഡൻറ്; ട്രം കുടുംബത്തിൻറെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ടത് ഫോബ്സ്: വിശദാംശങ്ങൾ വായിക്കാം

ആസ്തിയിൽ അഗ്രഗണ്യനായി അമേരിക്കൻ പ്രസിഡൻറ്; ട്രം കുടുംബത്തിൻറെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ടത് ഫോബ്സ്: വിശദാംശങ്ങൾ വായിക്കാം

ട്രംപ് കുടുംബത്തിന്റെ ആസ്തി സംബന്ധിച്ച്‌ ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നു. ഡൊണാള്‍ഡ് ട്രംപിന് 7.3 ബില്യണ്‍ ഡോളറും, ആദ്യഭാര്യയിലെ മക്കളായ എറിക് ട്രംപിന് 750 മില്യണ്‍ ഡോളറും, ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന് 500 മില്യണ്‍ ഡോളറും, ഇവാങ്ക ട്രംപിന് 100 മില്യണ്‍ ഡോളറും, മരുമകന്‍ ജാരെഡ് കുഷ്‌നറിന് ഒരു ബില്യണ്‍ ഡോളറും, ട്രംപിന്‌റെ ഇപ്പോഴത്തെ ഭാര്യ മെലാനിയ ട്രംപിന് 20 മില്യണ്‍ ഡോളറും അതിലുള്ള മകന്‍ ബാരണ്‍ ട്രംപിന് 150 മില്യണ്‍ ഡോളറും ആസ്തിയുണ്ട്.

റിയല്‍ എസ്റ്റേറ്റ് ഹോള്‍ഡിംഗുകള്‍, ബിസിനസ് സംരംഭങ്ങള്‍, ലൈസന്‍സിംഗ് ഇടപാടുകള്‍, കുടുംബവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സമീപകാല ക്രിപ്‌റ്റോകറന്‍സി, ടോക്കണ്‍ പ്രോജക്റ്റുകള്‍ എന്നിവയിലായാണ് ഇത്രയും ആസ്തി.
ഡൊണാള്‍ഡ് ട്രംപിന്റെ ആസ്തി പതിറ്റാണ്ടുകളായി ഫോര്‍ബ്‌സും മറ്റ് ബിസിനസ് ഔട്ട്‌ലെറ്റുകളും നിരീക്ഷിക്കുന്നുണ്ട്.

Latest Posts