ലോകത്തിലെ ഏറ്റവും വലിയ സമ്ബന്നൻ എന്ന പദവി ഇലോണ്‍ മസ്കില്‍ നിന്നും നഷ്ടപ്പെട്ടു. ഓറക്ക്ള്‍ സഹസ്ഥാപകൻ ലാറി എലിസണ്‍ ആണ് ഇനി ലോകത്തിലെ ഏറ്റവും വലിയ ധനികൻ.ഏകദേശം ഒരു വർഷത്തോളം ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം മസ്കിന് സ്വന്തമായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം പുറത്തുവന്ന ഒറാക്കിളിന്റെ വരുമാന റിപ്പോർട്ട് പ്രകാരം, എലിസണ്‍്റെ സമ്ബത്ത് 101 ബില്യണ്‍ ഡോളർ ഉയർന്ന് 393 ബില്യണ്‍ ഡോളറായി. ഇതോടെ മസ്കിന്റെ 385 ബില്യണ്‍ ഡോളറിനെ പിന്നിലാക്കി എലിസണ്‍ ലോകത്തിലെ ഒന്നാം സ്ഥാനത്തെ സമ്ബന്നനായി. ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തിന്റെ ആസ്തിയില്‍ 101 ബില്യണ്‍ ഡോളർ വർധനവാണുണ്ടായത്.
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം, ന്യൂയോർക്കില്‍ കഴിഞ്ഞദിവസംരാവിലെ 10:10 ലെ കണക്കനുസരിച്ച്, എലിസണിന്റെ സമ്ബത്ത് 393 ബില്യണ്‍ ഡോളറായിരുന്നു. ഒറാക്കിളിന്റെ സഹസ്ഥാപകനും ഇപ്പോള്‍ ചെയർമാനും ചീഫ് ടെക്‌നോളജി ഓഫീസറുമായ 81കാരനായ എലിസണിന്റെ ആസ്തിയുടെ ഭൂരിഭാഗവും ഡാറ്റാബേസ് സോഫ്റ്റ്‌വെയർ കമ്ബനിയിലാണ്.
ഈ വർഷം ഇതിനകം 45 ശതമാനം നേട്ടമുണ്ടാക്കിയ ഒറാക്കിളിന്റെ ഓഹരികള്‍ ബുധനാഴ്ച 41 ശതമാനമായി ഉയർന്നു. ലോകത്തിലെ ഏറ്റവും ധനികനെന്ന പദവി ഏകദേശം ഒരുവർഷത്തോളം കാലം മസ്കിന് സ്വന്തമായിരുന്നു. 2021ല്‍ തന്നെ എല്‍വിഎംഎച്ച് സിഇഒ ബെർണാഡ് അർനോള്‍ട്ടിനോടും 2024 ല്‍ ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസിനോടും മസ്കിന് ഈ പദവി നഷ്ടപ്പെട്ടിരുന്നു. എങ്കിലും കഴിഞ്ഞ വർഷം അദ്ദേഹം അത് തിരിച്ചുപിടിച്ചു.


