HomeIndiaഇനിയും വൈകിയാൽ പണി പാളും; ഐടിആർ ഫയൽ ചെയ്യാനുള്ള സമയപരിധി അവസാനിക്കുന്നു: പാൻ...

ഇനിയും വൈകിയാൽ പണി പാളും; ഐടിആർ ഫയൽ ചെയ്യാനുള്ള സമയപരിധി അവസാനിക്കുന്നു: പാൻ കാർഡ് ഉള്ളവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

ആദായനികുതി ഫയല്‍ ചെയ്യാൻ ശരിക്കും പറഞ്ഞാല്‍ ഒരു ഓർമ്മപ്പെടുത്തലിന്റെ ആവശ്യമില്ല. അത് ഈ രാജ്യത്തെ പൗരന്മാർ എന്ന നിലയില്‍ നമ്മുടെയൊക്കെ കടമയാണ്.കൃത്യമായ സമയത്ത് സർക്കാർ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗിച്ച്‌ കൊണ്ട് തന്നെ ആദായനികുതി സമർപ്പിച്ചാല്‍ അത് എക്കാലവും നമുക്ക് ഗുണകരമാണ്. പറഞ്ഞുവന്നത് എല്‍ വർഷത്തെയും പോലെ ആദായനികുതി റിട്ടേണ്‍ സമർപ്പിക്കേണ്ട തീയതി എടുത്തിരിക്കുകയാണ്.

2024-25 സാമ്ബത്തിക വർഷത്തിലെ ആദായനികുതി റിട്ടേണുകള്‍ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയാണ് അടുത്തുകൊണ്ടിരിക്കുന്നത്. 2025-26 വർഷത്തേക്ക് നീട്ടിയിരിക്കുന്നതാണ് ഈ തീയതി. അതുകൊണ്ട് തന്നെ ഇനി തീയതി നീട്ടാൻ സാധ്യതയില്ലാത്തതിനാല്‍, കൃത്യവും സമയബന്ധിതവുമായ സമർപ്പണങ്ങള്‍ ഉറപ്പാക്കാൻ ശേഷിക്കുന്ന ദിവസങ്ങള്‍ ഉപയോഗിക്കാനാണ് എല്ലാവരെയും ഐടി വകുപ്പ് ഓർമ്മിപ്പിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ പുതുക്കിയ ഐടിആർ ഫയലിംഗ് അവസാന തീയതിക്ക് ശേഷം വൈകുന്നത് പിഴകളും പലിശ നിരക്കുകളും ഈടാക്കാൻ കാരണമായേക്കാം. അതുകൊണ്ട് തന്നെ സർക്കാർ അനുവദിച്ചിരിക്കുന്ന സമയ പരിധിക്ക് ഉള്ളില്‍ നിന്നുകൊണ്ട് ഈ പ്രക്രിയകള്‍ സമയബന്ധിതമായി പൂർത്തിയാക്കണം, അല്ലാത്ത പക്ഷം നിങ്ങളുടെ കാത്തിരിക്കുന്നത് വലിയ നഷ്‌ടങ്ങളായിരിക്കും.

സമയപരിധി എന്ന് അവസാനിക്കും?

കഴിഞ്ഞ സാമ്ബത്തിക വർഷത്തിലെ ഐടിആർ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2025 ജൂലൈ 31 ആയിരുന്നു, എന്നാല്‍ പിന്നീട് 2025 സെപ്റ്റംബർ 15 വരെ നീട്ടി. എന്നാല്‍ ഓഡിറ്റുള്ളവർക്കും ഓഡിറ്റുള്ള പാർട്‌ണർഷിപ്പ് കമ്ബനികളിലെ പാർട്‌ണർമാർക്കും ഒക്ടോബർ 31 വരെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാൻ സമയമുണ്ട്. എങ്കിലും വ്യക്തിഗത നികുതിയും പ്രൊഫഷണലുകളുടെ നികുതിയും ഒക്കെ ഫയല്‍ ചെയ്യാൻ സെപ്റ്റംബർ പതിനഞ്ച് വരെ മാത്രമേ അവസരം ലഭിക്കുകയുള്ളൂ.

ട്രാൻസ്‌ഫർ പ്രൈസിംഗ് റിപ്പോർട്ടുകള്‍ ആവശ്യമുള്ള ബിസിനസുകള്‍ (അന്താരാഷ്ട്ര/നിർദ്ദിഷ്‌ട ആഭ്യന്തര ഇടപാടുകള്‍) എന്നിവയ്ക്ക് 2025 നവംബർ 30 വരെയും പുതുക്കിയ റിട്ടേണ്‍ സമർപ്പിക്കാനും വൈകിയോ റിട്ടേണ്‍ എന്നിവയ്ക്ക് ഡിസംബർ 31 വരെയും സമയം അനുവദിച്ചിട്ടുണ്ട്. ഈ തീയതികള്‍ ഒന്നും ഒരുകാരണവശാലും മറക്കാതിരിയ്ക്കുക.

പിഴയും വൈകിയുള്ള റിട്ടേണും

സെക്ഷൻ 139(1) പ്രകാരം ഒറിജിനല്‍ റിട്ടേണ്‍ സമർപ്പിക്കേണ്ട അവസാന തീയതിയില്‍ നികുതിദായകർക്ക് വീഴ്‌ച സംഭവിച്ചാല്‍, വൈകിയ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം. അത്തരമൊരു റിട്ടേണ്‍ 2025 ഡിസംബർ 31 വരെ മാത്രമേ സമർപ്പിക്കാനും പരിഷ്‌കരിക്കാനും കഴിയൂ, എന്നാല്‍ ഇതിന് നിരവധി പിഴകള്‍ ഐടി വകുപ്പ് നിങ്ങളില്‍ നിന്ന് ഈടാക്കും. സെക്ഷൻ 234എ പ്രകാരം അടയ്ക്കാത്ത നികുതി തുകയ്ക്ക് പ്രതിമാസം 1 ശതമാനം നിരക്കില്‍ അല്ലെങ്കില്‍ ഭാഗികമായി പ്രതിമാസം പലിശ നല്‍കാൻ ഒരാള്‍ ബാധ്യസ്ഥനായിരിക്കും.

കൂടാതെ, സെക്ഷൻ 234എഫ് പ്രകാരം, മൊത്തം വരുമാനം 5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ 5000 രൂപയും മൊത്തത്തിലുള്ള വരുമാനം 5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ 1000 രൂപയും വൈകിയ ഫീസ് ഈടാക്കും. കൂടാതെ, മൂലധനം മുന്നോട്ട് കൊണ്ടുപോകല്‍, ബിസിനസ് നഷ്‌ടങ്ങള്‍, 10എ, 10B, 80-1എ, 80-ഐബി, 80-ഐസി, 80-ഐഡി, 80-ഐഡി എന്നിവയ്ക്ക് കീഴിലുള്ള കിഴിവുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ നഷ്‌ടപ്പെടും.

ഐടിആർ എങ്ങനെ ഓണ്‍ലൈനായി ഫയല്‍ ചെയ്യാം?

ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

ഘട്ടം 2: ‘ഇ-ഫയല്‍’ ക്ലിക്ക് ചെയ്യുക. ‘ആദായ നികുതി റിട്ടേണുകള്‍’ തിരഞ്ഞെടുക്കുക, തുടർന്ന് ‘ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: അസസ്‌മെന്റ് വർഷം തിരഞ്ഞെടുക്കുക.

ഘട്ടം 4: നിങ്ങള്‍ ‘ഓണ്‍ലൈൻ’ ആയി ഫയല്‍ ചെയ്യുന്ന രീതി തിരഞ്ഞെടുക്കുകയാണെങ്കില്‍, ‘പുതിയ ഫയലിംഗ് ആരംഭിക്കുക’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 5: ബാധകമായ സ്‌റ്റാറ്റസും ഐടിആർ ഫോമും തിരഞ്ഞെടുക്കുക.

ഘട്ടം 6: ‘വ്യക്തിഗത വിവരങ്ങള്‍’ വിഭാഗത്തില്‍ ക്ലിക്ക് ചെയ്‌ത്‌ നിങ്ങളുടെ എല്ലാ സ്വകാര്യ വിവരങ്ങളും ശരിയാണെന്ന് പരിശോധിക്കുക.

ഘട്ടം 7: ഫയലിംഗ് വിഭാഗത്തിലേക്ക് താഴേക്ക് സ്ക്രോള്‍ ചെയ്‌ത ശേഷം 139(4) തിരഞ്ഞെടുക്കുക.

ഘട്ടം 8: നിങ്ങളുടെ എല്ലാ വരുമാന വിശദാംശങ്ങളും വിവിധ സ്രോതസ് തലങ്ങളില്‍ നല്‍കി നികുതി അടയ്ക്കാൻ തുടരുക.

Latest Posts