HomeIndiaഈ ആപ്പുകൾ ഫോണിലുണ്ടോ? അത്യാവശ്യത്തിനുള്ള പണം മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ എത്തും: വിശദാംശങ്ങൾ വായിക്കാം

ഈ ആപ്പുകൾ ഫോണിലുണ്ടോ? അത്യാവശ്യത്തിനുള്ള പണം മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ എത്തും: വിശദാംശങ്ങൾ വായിക്കാം

അപ്രതീക്ഷിതമായിട്ടാണ് പലപ്പോഴും സാമ്ബത്തിക പ്രതിസന്ധികള്‍ സംഭവിക്കുന്നത്. ചെറിയ ആവശ്യങ്ങള്‍ വരുമ്ബോള്‍ പോലും ചില അവസരങ്ങളില്‍ കൈയില്‍ പണമില്ലാത്ത അവസ്ഥയുണ്ടായിട്ടില്ലേ?ഇത്തരം ഘട്ടങ്ങളില്‍ ചെറിയ വായ്പകള്‍ക്ക് അപേക്ഷിക്കാൻ സാധിക്കും. സാധാരണയായി 1,000 രൂപ മുതല്‍ 10,000 രൂപ വരെ ഇത്തരം ചെറിയ വായ്പകള്‍ക്ക് അപേക്ഷിക്കാം. ഹ്രസ്വകാലത്തേക്കായിരിക്കും ഇത്തരം വായ്പകളുടെ കാലാവധി. യാതൊരു ഈടും നല്‍കാതെ ലഭിക്കുന്ന ഇത്തരം വായ്പകള്‍ ഇൻസ്റ്റൻ്റായി തന്നെ ലഭിക്കും.

മെഡിക്കല്‍ ബില്ലുകള്‍, വാടക ബില്‍ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്ക് ഈ ചെറിയ വായ്പകള്‍ മികച്ച ഓപ്ഷനാണ്. ചെറിയ വായ്പകള്‍ക്ക് നിരവധി ലോണ്‍ ആപ്പുകള്‍ നിലവിലുണ്ട്. അവ ഉപയോഗിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പണം അക്കൗണ്ടിലെത്തും. അത്തരത്തില്‍ മികച്ച ലോണ്‍ ആപ്പുകള്‍ പരിചയപ്പെടാം;

ചെറിയ ക്യാഷ് ലോണ്‍ ആപ്പുകള

10,000 രൂപയില്‍ താഴെ വായ്പ നല്‍കുന്ന നിരവധി മുൻനിര ചെറിയ വായ്പാ ആപ്പുകളുണ്ട്. അതില്‍ മികച്ച ആപ്പുകള്‍ അറിയാം;

NB InstaCash എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് 1,000 രൂപ മുതല്‍ 50,000 രൂപ വരെയുള്ള ലോണ്‍ തുകകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഉറപ്പാക്കാം.

പ്രമുഖ ഓണ്‍ലൈൻ വായ്പാദാതാവായ സെസ്റ്റ്മണി 1,000 രൂപ മുതല്‍ 60,000 രൂപ വരെയുള്ള ചെറിയ കാഷ് ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 0.5% മുതല്‍ 3% വരെ പലിശ നിരക്കില്‍ ഈടാക്കും.

നവി ഫിൻസേർവ് ആപ്പിലൂടെ നിങ്ങള്‍ക്ക് 10,000 രൂപ മുതല്‍ വായ്പകള്‍ ഉറപ്പാക്കാം. പ്രതിമാസം 1% മുതല്‍ 1.5% വരെ പലിശ നിരക്ക് ഈടാക്കുന്നു.

മറ്റൊരു ആപ്പാണ് മണിടാപ്പ്. ഇതിലൂടെ നിങ്ങള്‍ക്ക് 3,000 രൂപ വരെ വായ്പ അനുവദിക്കുന്നു. നിങ്ങള്‍ ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രം പലിശ നല്‍കിയാല്‍ മതി.

  • സ്റ്റോഷ്ഫിൻ എന്ന ലെൻഡിംഗ് ആപ്പില്‍ നിങ്ങള്‍ക്ക് 5,000 രൂപ മുതല്‍ വായ്പ വാഗ്ദാനം ചെയ്യുന്നു.ഇന്ത്യാ ലെൻഡ്സ് ആപ്പിലൂടെ 1,000 രൂപ മുതല്‍ ആരംഭിക്കുന്ന വായ്പകള്‍ ഉറപ്പാക്കാം. ഇത് 24 മണിക്കൂറിനുള്ളില്‍ പ്രോസസ്സ് ചെയ്യുന്നു.

ചെറിയ ക്യാഷ് ലോണ്‍ ആപ്പിന്റെ നേട്ടം

വായ്പകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ അംഗീകരിക്കുയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു.പലപ്പോഴും ആധാർ, പാൻ, ബാങ്ക് അക്കൗണ്ട് തുടങ്ങി വളരെ കുറഞ്ഞ രേഖകള്‍ മാത്രം മതി.വളരെ കുറഞ്ഞ കാലാവധിക്കുള്ളില്‍ നിങ്ങള്‍ക്ക് തിരിച്ചടവ് പൂർത്തിയാക്കാം.വായ്പ എടുക്കുന്നതിനു മുന്നേ തന്നെ പലിശ നിരക്ക് അറിയാൻ സാധിക്കും.

ചെറിയ വായ്പ എടുക്കുന്നതിനു മുന്നേ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വായ്പാ ആപ്പുകള്‍ വഴി ലോണിന് അപേക്ഷിക്കുന്നതിന് മുന്നേ എല്ലാ ഫീസുകളും പലിശ നിരക്കുകളും, തിരിച്ചടവ് നിബന്ധനകളും വ്യക്തമായി പരിശോധിക്കുക.

1.സുരക്ഷിതമായ ആപ്പാണോ ഉപയോഗിക്കുന്നത് എന്നത് പരിശോധിക്കുക.

2.തിരിച്ചടവ് കാലാവധിയെ കുറിച്ച്‌ അറിഞ്ഞിരിക്കണം.

3.നിങ്ങളുടെ ഇഎംഐകള്‍ കൃത്യമായി അടക്കുന്നുണ്ടോ എന്നുറപ്പാക്കണം.

ജാഗ്രത പാലിക്കുക

വളരെ വേഗത്തിലുള്ള അംഗീകാരങ്ങള്‍, അപ്രതീക്ഷിതമായ കുറഞ്ഞ പലിശ നിരക്കുകള്‍ തുടങ്ങിയ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. കാരണം ഇത്തരം അമിത വാഗ്ദാനങ്ങള്‍ ചെയ്യുന്നവർ നിങ്ങളില്‍ നിന്നും പണം തട്ടിക്കാൻ ശ്രമിക്കും. പണം നല്‍കുന്നതിന് മുമ്ബ് മുൻകൂർ ഫീസ് ആവശ്യപ്പെടുന്നതോ, മൈക്രോഫോണ്‍ അല്ലെങ്കില്‍ ലൊക്കേഷൻ ആക്‌സസ് പോലുള്ള ആക്സസുകള്‍ക്ക് റിക്വസ്റ്റ് വരുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ ശ്രദ്ധിക്കുക. ആ വായ്പകള്‍ എടുക്കാതിരിക്കുക.

വായ്പ എടുത്ത ശേഷം തിരിച്ചടവിനായി ഭീഷണിപ്പെടുത്തുകയോ, ഉടനടി നടപടിയെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നതോ ആയ വായ്പാദാതാക്കളെ ഒഴിവാക്കുക.

സ്കൂള്‍ ഫീസ് അടക്കാനോ, ചികിത്സാ ആവശ്യത്തിനോ പെട്ടെന്ന് പണം വേണ്ടി വന്നാല്‍ ഇത്തരം ചെറിയ വായ്പകള്‍ സ്വന്തമാക്കാം. പക്ഷേ തട്ടിപ്പുകളില്‍ അകപ്പെടരുത്. ലെൻഡിംഗ് ആപ്പുകളെല്ലാം തന്നെ സുതാര്യമല്ല.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.

Latest Posts