HomeIndiaദീർഘകാല അടിസ്ഥാനത്തിൽ 50% വരെ ലാഭസാധ്യത; എൻടിപിസി മുതൽ ട്രെൻന്റ് വരെയുള്ള 5...

ദീർഘകാല അടിസ്ഥാനത്തിൽ 50% വരെ ലാഭസാധ്യത; എൻടിപിസി മുതൽ ട്രെൻന്റ് വരെയുള്ള 5 ഓഹരികൾ പരിഗണിക്കാം: വിശദാംശങ്ങൾ വായിക്കാം

ഓഗസ്റ്റ് 22 വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണിയില്‍ വൻ വില്‍പ്പന അനുഭവപ്പെട്ടു. അതോടെ ബിഎസ്‌ഇ സെൻസെക്സ് 694 പോയിന്‍റ് ഇടിഞ്ഞ് 81,306.85 ലും എൻഎസ്‌ഇ നിഫ്റ്റി 50 214 പോയിന്‍റ് ഇടിഞ്ഞ് 24,870.10 ലും അവസാനിച്ചു.വരും ദിവസങ്ങളിലും ഓഹരി സൂചികകളുടെ ചാഞ്ചാട്ടം തുടരുമെന്നാണ് മാർക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്.

നിക്ഷേപകർ ജാഗ്രത പുലർത്തുന്നത് നല്ലതാണ്. അതോടൊപ്പം ബ്രോക്കറേജ് നിർദ്ദേശങ്ങളും പരിഗണിക്കാം. ഊർജ്ജം, റീട്ടെയില്‍, സാങ്കേതികവിദ്യ, പ്രതിരോധ മേഖലകളിലെ തിരഞ്ഞെടുത്ത ഓഹരികളില്‍ ബ്രോക്കറേജുകള്‍ ബുള്ളിഷ് ആയി തുടരുന്നു, ഇത് ശക്തമായ വളർച്ചാ സാധ്യതയും ആകർഷകമായ ഉയർച്ചയും എടുത്തുകാണിക്കുന്നു. ബ്രോക്കറേജുകള്‍ ശുപാർശ ചെയ്യുന്ന ഓഹരികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. എൻ‌ടി‌പി‌സി

ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ്, എൻ‌ടി‌പി‌സി ഓഹരിയില്‍ പോസിറ്റീവാണ്. എൻഎസ്‌ഇയില്‍ 336.95 രൂപ എന്നതാണ് നിലവില്‍ ഓഹരിയുടെ വില. കഴിഞ്ഞ ഒരുമാസത്തിനിടെ 1.14 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. 400 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി എൻടിപിസി ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഏകദേശം 20 ശതമാനം നേട്ടത്തെ ഇത് സൂചിപ്പിക്കുന്നു.

2. ജെഎസ്ഡബ്ല്യു എനർജി

517.50 രൂപ എന്നതാണ് ജെഎസ്ഡബ്ല്യു എനർജിയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.9 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. അതേസമയം ആറ് മാസത്തെ പ്രവർത്തനം പരിശോധിച്ചാല്‍ 8 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ടെന്ന് കാണാം. ആക്സിസ് സെക്യൂരിറ്റീസ് 705 രൂപ ലക്ഷ്യ വിലയില്‍ ജെ‌എസ്‌ഡബ്ല്യു എനർജി വാങ്ങാൻ ശുപാർശ ചെയ്തു, ഇത് നിലവിലെ ഓഹരി വിലയില്‍ നിന്ന് 33 ശതമാനം വർദ്ധനവ് സൂചിപ്പിക്കുന്നു.

3. സെൻ ടെക്നോളജീസ്

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിക്ഷേപകർക്ക് 1500 ശതമാനത്തിന് മുകളില്‍ നേട്ടം നല്‍കിയ ഓഹരിയാണ് സെൻ ടെക്നോളജീസ്. വെള്ളിയാഴ്ച 4.99 ശതമാനം നേട്ടത്തോടെ 1,492.60 രൂപയിലാണ് കമ്ബനി ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അഞ്ച് ദിവസത്തിനിടെ 4 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്കായി. ചോയ്സ് ഇൻസ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റികള്‍ സെൻ ടെക്നോളജീസില്‍ ബൈ റേറ്റിംഗ് ആരംഭിച്ചിട്ടുണ്ട്. 2150 രൂപയാണ് ടാർഗെറ്റ് വില. ഇത് 50 ശതമാനം വളർച്ചയെ സൂചിപ്പിക്കുന്നു.

4. ഹെക്‌സാവെയർ ടെക്‌നോളജീസ്

796 രൂപയാണ് എൻഎസ്‌ഇയില്‍ ഹെക്‌സാവെയർ ടെക്‌നോളജീസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9.6 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. ഹെക്‌സാവെയർ ടെക്‌നോളജീസില്‍ ബൈ റേറ്റിംഗും ലക്ഷ്യ വില 950 രൂപയും ഉപയോഗിച്ച്‌ നുവാമ കവറേജ് ആരംഭിച്ചു. ഇത് നിലവിലെ ഓഹരി വിലയില്‍ നിന്നും 20 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നു.

5. ട്രെന്‍റ് ലിമിറ്റഡ്

5,420 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 7 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ആക്സിസ് സെക്യൂരിറ്റീസ് ഓഹരിയില്‍ 6,160 രൂപ എന്ന ലക്ഷ്യ വിലയോടെ ഒരു വാങ്ങല്‍ കോള്‍ നല്‍കി. ഇത് 13 ശതമാനം വർദ്ധനവ് സൂചിപ്പിക്കുന്നു.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.

Latest Posts