HomeKeralaഓണക്കാലം ലക്ഷ്യമിട്ട് സ്വർണ്ണ പണയ വായ്പകൾക്ക് വമ്പൻ ഇളവുമായി കേരള ബാങ്ക്; ഗോൾഡൻ...

ഓണക്കാലം ലക്ഷ്യമിട്ട് സ്വർണ്ണ പണയ വായ്പകൾക്ക് വമ്പൻ ഇളവുമായി കേരള ബാങ്ക്; ഗോൾഡൻ ഡേയ്സ് ഓഫറിന്റെ വിശദാംശങ്ങൾ വായിക്കാം

ഓണക്കാലത്ത് സ്വര്‍ണ പണയ വായ്പയ്ക്കായി വന്‍ ആനുകൂല്യങ്ങളോടെ 100 ഗോള്‍ഡന്‍ ഡെയ്‌സ് എന്ന പേരില്‍ കേരള ബാങ്ക് പുതിയ പദ്ധതി ആരംഭിച്ചു. ഒക്ടോബര്‍ 31വരെയുള്ള നൂറ് ദിവസത്തേക്കാണ് ഓഫര്‍. ഒരു ലക്ഷം രൂപവരെയുള്ള സ്വര്‍ണ വായ്പകള്‍ക്ക് നൂറ് രൂപയ്ക്ക് പ്രതിമാസം 77പൈസയാണ് പലിശ. നിലവില്‍ 9.95 ശതമാനമാണ് സ്വര്‍ണ വായ്പയുടെ പലിശ. പ്രതിമാസം നൂറ് രൂപയ്ക്ക് 83 പൈസയ്ക്കടുത്താണ് ഇപ്പോഴത്തെ നിരക്ക്.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്ബനികള്‍ എന്നിവ വളരെ ഉയര്‍ന്ന പലിശ ഈടാക്കുന്ന സാഹചര്യത്തില്‍ കേരള ബാങ്കിന്റെ കുറഞ്ഞ നിരക്കിലെ സ്വര്‍ണ വായ്പ ഓണക്കാലത്ത് വലിയ ആശ്വാസമാകുമെന്ന് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍,ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോര്‍ട്ടി.എം. ചാക്കോ എന്നിവര്‍ അറിയിച്ചു.പദ്ധതിയുടെ പ്രചാരണം പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ കിക്ക് ഓഫ് ചെയ്തു.

ക്യാമ്ബയിന്റെ ഔപചാരികമായ ഉദ്ഘാടനം ആഗസ്റ്റ് രണ്ടിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട് നിര്‍വഹിക്കും.ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.കോഴിക്കോട് മേയര്‍ ഡോ:ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും.

Latest Posts