HomeIndiaആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി; പുതിയ സമയപരിധി ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി; പുതിയ സമയപരിധി ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. 2025 ജൂലൈ 31-നകം സമർപ്പിക്കേണ്ടിയിരുന്ന ആദായ നികുതി റിട്ടേണുകള്‍ ഇനി 2025 സെപ്റ്റംബർ 15 വരെ സമർപ്പിക്കാമെന്ന് സെൻട്രല്‍ ബോർഡ് ഓഫ് ഡയറക്‌ട് ടാക്സസ് (CBDT) പത്രക്കുറിപ്പില്‍ അറിയിച്ചു.2025-26-ലേക്കുള്ള ആദായനികുതി റിട്ടേണ്‍ ഫോമുകളില്‍ ഘടനാപരവും ഉള്ളടക്കപരവുമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഈ മാറ്റങ്ങള്‍ കാരണം സിസ്റ്റം വികസിപ്പിക്കുന്നതിനും സംയോജിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും കൂടുതല്‍ സമയം ആവശ്യമാണ്. കൂടാതെ, 2025 മെയ് 31-നകം സമർപ്പിക്കേണ്ട ടിഡിഎസ് സ്റ്റേറ്റ്മെൻ്റുകളില്‍ നിന്നുള്ള ക്രെഡിറ്റുകള്‍ ജൂണ്‍ ആദ്യവാരത്തോടെ മാത്രമേ ലഭ്യമാകൂ.

ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച്‌ നികുതിദായകർക്ക് സുഗമമായ റിട്ടേണ്‍ സമർപ്പണം ഉറപ്പാക്കാനാണ് തീയതി നീട്ടിയതെന്ന് സിബിഡിടി അറിയിച്ചു.

Latest Posts