HomeIndiaയുപിഐ ഇടപാടുകളിൽ ജൂൺ 30 മുതൽ മാറ്റങ്ങൾ; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക

യുപിഐ ഇടപാടുകളിൽ ജൂൺ 30 മുതൽ മാറ്റങ്ങൾ; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക

ഡിജിറ്റല്‍ ഇടപാടുകളില്‍ ഉപയോക്തൃ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി, യുപിഐ ഇടപാടുമായി ബന്ധപ്പെട്ട് പുതിയ ചട്ടവുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.ഇനിമുതല്‍ ഇടപാടുകള്‍ നടത്തുമ്ബോള്‍ കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ”ultimate beneficiary name’ മാത്രമേ യുപിഐ ആപ്പുകളില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈ ചട്ടം ജൂണ്‍ 30ന് പൂര്‍ണമായി നടപ്പിലാക്കും.

ഓണ്‍ലൈനായി പണം കൈമാറുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ഒരു എളുപ്പ മാര്‍ഗമാണ് യുപിഐ. ചിലപ്പോള്‍, പേയ്മെന്റ് നടത്തുമ്ബോള്‍ തെറ്റായ അക്കൗണ്ടിലേക്ക് പണം പോകാറുണ്ട്. ആശയക്കുഴപ്പം മൂലമോ അല്ലെങ്കില്‍ മൊബൈല്‍ നമ്ബറില്‍ സേവ് ചെയ്തിരിക്കുന്ന സമാനമായ പേരുകള്‍ മൂലമോ ആണ് ഇത് സംഭവിക്കുന്നത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ ചട്ടം അനുസരിച്ച്‌ ഇനി ഇത്തരത്തില്‍ തെറ്റായ അക്കൗണ്ടിലേക്ക് പണം കൈമാറുന്ന സ്ഥിതി ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇടപാട് കണ്‍ഫര്‍മേഷന്‍ സ്‌ക്രീനിലും ഇടപാട് ഹിസ്റ്ററിയിലും സ്വീകര്‍ത്താവിന്റെ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത പേര് മാത്രമാണ് തെളിയുന്നതെന്ന് ഉറപ്പാക്കാന്‍ യുപിഐ സേവനം നല്‍കുന്ന ആപ്പുകളോട് എന്‍പിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശം ജൂണ്‍ 30-ഓടെ പൂര്‍ണ്ണമായും നടപ്പിലാക്കും. ഈ നിര്‍ദ്ദേശം ഒരു വ്യക്തി മറ്റൊരു വ്യക്തിയുമായി നടത്തുന്ന ഇടപാടിനും ഒരു വ്യക്തി മറ്റൊരു വ്യാപാരിയുമായി നടത്തുന്ന ഇടപാടുകള്‍ക്ക് ബാധകമാകും.

അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ യുപിഐ ഉപയോക്താക്കള്‍ക്ക് നല്‍കുകയും അവരുടെ ഫണ്ടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. GooglePay, PhonePe, Paytm, BHIM പോലുള്ള ജനപ്രിയ പ്ലാറ്റ്ഫോമുകളുടെ ഉപയോക്താക്കള്‍ക്ക് ഇത് ഗുണം ചെയ്യും. ഈ പ്ലാറ്റ്ഫോമുകളെല്ലാം ഈ അപ്ഡേറ്റ് അവരുടെ സിസ്റ്റങ്ങളില്‍ സംയോജിപ്പിക്കും.

Latest Posts