HomeInvestmentനിക്ഷേപകർക്ക് 720 കോടി രൂപ ലാഭവിഹിതം; വമ്പൻ പ്രഖ്യാപനവുമായി ലുലു റീട്ടെയിൽ: വിശദാംശങ്ങൾ വായിക്കാം

നിക്ഷേപകർക്ക് 720 കോടി രൂപ ലാഭവിഹിതം; വമ്പൻ പ്രഖ്യാപനവുമായി ലുലു റീട്ടെയിൽ: വിശദാംശങ്ങൾ വായിക്കാം

നിക്ഷേപകർക്ക് 720 കോടി രൂപയിലേറെ ലാഭവിഹിതം പ്രഖ്യാപിച്ച്‌ ലുലു റീട്ടെയില്‍. 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് കൈമാറാനും കമ്ബനി തീരുമാനിച്ചു. നേരത്തേ 75 ശതമാനം ലാഭവിഹിതമാണ് ഷെയർ സ്വന്തമാക്കിയവർക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നത്. അബൂദബിയില്‍ നടന്ന ലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറല്‍ മീറ്റിങ്ങിലാണ് ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് കൈമാറിയതിന് ശേഷമുള്ള ലാഭവിഹിതം കമ്ബനി പ്രഖ്യാപിച്ചത്.

84.4 ദശലക്ഷം ഡോളർ അഥവാ 720.8 കോടി രൂപയാണ് കമ്ബനി നിക്ഷേപകർക്ക് ലാഭവിഹിതമായി നല്‍കുക. മൂന്ന് ഫില്‍സ് അഥവാ 69 പൈസ ഓഹരിയൊന്നിന് നിക്ഷേപകർക്ക് ലാഭവിഹിതമായി ലഭിക്കും. ഇതിന് പുറമേയാണ് 85 ശതമാനം ലാഭവിഹിതവും നിക്ഷേപകർക്ക് കൈമാറുമെന്ന പ്രഖ്യാപനം. നിക്ഷേപകർ ലുലുവില്‍ അർപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഈ പ്രഖ്യാപനമെന്നും നിക്ഷേപകരുടെ സന്തോഷമാണ് വലുതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

കഴിഞ്ഞ സാമ്ബത്തിക വർഷം ലുലു റീട്ടെയ്ല്‍ 4.7 ശതമാനം വാർഷികവളർച്ച നേടി. 7.62 ശതകോടി ഡോളർ വരുമാനവും 216.2 ദശലക്ഷം ഡോളർ അറ്റാദായവും കൈവരിച്ചു. ജിസിസിയില്‍ യുഎഇ, സൗദി അറേബ്യ മാർക്കറ്റുകളില്‍ ഏറ്റവും മികച്ച വളർച്ചയാണ് ലുലു റീട്ടെയ്ല്‍ നേടിയതെന്ന് വാർഷികയോഗം വിലയിരുത്തി. നിലവിലെ റീട്ടെയ്ല്‍ സാന്നിധ്യം വിപുലീകരിക്കുന്നതിനൊപ്പം സുപ്രധാന വിപണികളില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുമെന്നും കമ്ബനി അധികൃതർ അറിയിച്ചു.

Latest Posts