HomeIndiaഇന്ത്യാ - പാക് സംഘര്‍ഷം: ഇന്ത്യൻ ഓഹരി വിപണികളില്‍ ഇടിവ്; തകര്‍ച്ചയ്ക്ക് പിന്നിലെ 4 ഘടകങ്ങള്‍...

ഇന്ത്യാ – പാക് സംഘര്‍ഷം: ഇന്ത്യൻ ഓഹരി വിപണികളില്‍ ഇടിവ്; തകര്‍ച്ചയ്ക്ക് പിന്നിലെ 4 ഘടകങ്ങള്‍ ഇവയാണ്

ഓഹരി വിപണികളില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 1,200 ഓളം പോയിന്‍റ് താഴ്ന്നു. ആഗോളതലത്തില്‍ വിപണികള്‍ നേട്ടത്തിലായിരുന്നെങ്കിലും ഇന്ത്യന്‍ ഓഹരി വിപണികളിലെ പല സെക്ടറുകളിലും ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദം രേഖപ്പെടുത്തി.ചൈനയ്ക്കടക്കമുള്ള തീരുവകള്‍ കുറച്ചേക്കുമെന്നും അത് വഴി ആഗോള വ്യാപാരയുദ്ധ സാധ്യതകള്‍ കുറയുന്നുവെന്നുമുള്ള സൂചനകളുടെ പിന്‍ബലത്തില്‍ ആഗോള ഓഹരി വിപണികള്‍ നേട്ടത്തിലാണ്. എന്നാല്‍ വിവിധ ആഭ്യന്തര സാഹചര്യങ്ങളാണ് ഇന്ത്യന്‍ വിപണികളെ ബാധിച്ചത്.

ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇന്നത്തെ തകര്‍ച്ചയ്ക്ക് പിന്നിലെ 4 ഘടകങ്ങള്‍

1. പഹല്‍ഗാം ഭീകരാക്രമണം

പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് വിപണിയെ പ്രതികൂലമായി ബാധിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സമീപഭാവിയില്‍ തന്നെ രൂക്ഷമാകുമെന്ന് അനുമാനങ്ങള്‍ വിപണി ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസം പാക്ക് ഓഹരി വിപണികളില്‍ കനത്ത തകര്‍ച്ചയാണ് ദൃശ്യമായത്.

2. നിക്ഷേപകരുടെ ലാഭമെടുപ്പ്

സമീപ ദിവസങ്ങളില്‍ ഓഹരി വിപണികളില്‍ 8 ശതമാനത്തിലധികം മുന്നേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുത്തതോടെ വിപണികളില്‍ ഇടിവ് ദൃശ്യമായി

3. ആഗോള അനിശ്ചിതത്വം

ഇന്ത്യയുടെ സാമ്ബത്തിക രംഗം മികച്ചതായി തുടരുമ്ബോഴും വ്യാപാര യുദ്ധം ഉണ്ടായാല്‍ അത് ഉണ്ടാക്കുന്ന സാമ്ബത്തിക ആഘാതത്തെക്കുറിച്ചുള്ള ആശങ്കകള്‍ വിപണികളില്‍ നിലനില്‍ക്കുന്നുണ്ട്. ശക്തമായ ആഭ്യന്തര ഡിമാന്‍റ് കാരണം, വ്യാപാര സംഘര്‍ഷം ഏറ്റവും കുറവ് ബാധിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എങ്കിലും, ആഗോള സാമ്ബത്തിക മാന്ദ്യത്തില്‍ നിന്ന് പൂര്‍ണ്ണമായും രക്ഷപ്പെടാന്‍ കഴിയില്ല.

4. കമ്ബനികളുടെ ലാഭം

നാലാം പാദത്തിലെ ഇതുവരെയുള്ള കമ്ബനികളുടെ രുമാനം പ്രതീക്ഷകള്‍ക്ക് അനുസൃതമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു, ബാങ്കിംഗ് പോലുള്ള പ്രധാന മേഖലകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, ആഗോള അനിശ്ചിതത്വങ്ങള്‍ കാരണം 2026 സാമ്ബത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിലെ വരുമാനം വലിയ തോതില് മെച്ചപ്പെടില്ലെന്ന കണക്കൂകൂട്ടലും വിപണികളെ ഇന്ന് ബാധിച്ചു.

Latest Posts