ബാങ്ക് അക്കൗണ്ടുകള്‍ ഇന്ന് സര്‍വസാധാരണമാണ്. അക്കൗണ്ട് ഇടപാടുകള്‍ കൃത്യമായി നടത്തിയാലും ചില സാഹചര്യങ്ങളില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉള്‍പ്പെടെ കുത്തനെ ഇടിയാനും ബാങ്കിംഗ് ഇടപാടുകളെ പ്രതികൂലമായി ബാധിക്കാനും സാദ്ധ്യതയുണ്ട്.അത്തരത്തിലൊന്നാണ് വിവാഹമോചനം എന്നത്. ദമ്ബതികള്‍ സംയുക്ത ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ വിവാഹമോചനം സംഭവിച്ചാല്‍ ഈ കാര്‍ഡുകള്‍ക്കും അക്കൗണ്ടുകള്‍ക്കും പിന്നീട് എന്ത് സംഭവിക്കുന്നുവെന്നത് നിര്‍ണായകമാണ്.
തീര്‍പ്പാക്കാതെ കിടക്കുന്ന ഈ അക്കൗണ്ടുകള്‍ കാരണമാണ് ക്രെഡിറ്റ് സ്‌കോറിനെ പോലും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമുണ്ടാകുന്നത്. പണികിട്ടാന്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യത കാണപ്പെടുന്നത് ജോയിന്റ് അക്കൗണ്ടുകളിലാണ്. ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ വായ്പ ഒരു ജോയിന്റ് അക്കൗണ്ടില്‍ ആണെന്ന് കരുതുക. വിവാഹ ബന്ധം വേര്‍പ്പെടുത്തിയാലും പങ്കാളികള്‍ ഇരുവര്‍ക്കും നിയമപരമായ ഉത്തരവാദിത്തമുണ്ടായിരിക്കും. അതിനാല്‍ നിങ്ങളുടെ മുന്‍ പങ്കാളിക്ക് ഒരു പേയ്മെന്റ് നഷ്ടമായാല്‍, നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.
വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമുള്ള സാമ്ബത്തിക സ്ഥിതിയിലും ട്രാന്‍സാക്ഷനുകളിലെ വ്യത്യാസവും ഒപ്പം ഇഎംഐ പോലുള്ളവ മുടങ്ങുന്നതും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. വിവാഹമോചനം നടന്നാലും വായ്പയില്‍ ഒപ്പിട്ടയാളെയാണ് ബാങ്കുകള്‍ ഉത്തരവാദിയാക്കുക. പങ്കാളിക്കു വേണ്ടിയോ സംയുക്ത ആവശ്യത്തിനോ ലോണ്‍ എടുത്തതാണെങ്കിലും നിങ്ങളുടെ പേര് വായ്പയില്‍ ഉണ്ടെങ്കില്‍ നിങ്ങളെ ഉത്തരവാദിയാകാനുളള സാഹചര്യമുണ്ട്. അതോടൊപ്പം തന്നെ ക്രെഡിറ്റ് കാര്‍ഡുകള്‍ ജോയിന്റായി എടുത്തവയാണെങ്കില്‍ വിവാഹമോചനത്തിന് ശേഷം ഒരാളുടെ ഉപയോഗം കുറയുന്നതും ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.