രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. പേയ്മെന്റ് നടത്തുക മാത്രമല്ല, ബാങ്ക് അക്കൗണ്ട് സെല്‍ഫ് ട്രാൻസ്ഫർ, ക്യു.ആർ കോഡ് ജനറേഷൻ, ബില്‍ സ്പ്ലിറ്റ് തുടങ്ങിയവയെല്ലാം ഗൂഗിള്‍ പേയിലൂടെ ചെയ്യാൻ സാധിക്കും. ഗുഗിള്‍ പേയുടെ ചില ഫീച്ചേഴ്സ് ഇതാ.
- ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍: ഗൂഗിള്‍ പേയില്‍ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ആഡ് ചെയയ്യാൻ സാധിക്കും.
- എല്ലാ അക്കൗണ്ടുകളിലെയും ബാലൻസ് പരിശോധിക്കുക.
- സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് സെല്‍ഫ് ട്രാൻസ്ഫറുകള്‍ നടത്തുക തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ചെയ്യാം.
- ഇഷ്ടമുള്ള ബാങ്ക് അക്കൗണ്ട് പ്രൈമറി ബാങ്ക് അക്കൗണ്ടായി ആഡ് ചെയ്യാവുന്നതാണ്.
- ക്യു.ആർ കോഡ് ജനറേഷൻ: ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പേയ്മെന്റുകള്‍ നല്‍കാൻ മിക്കാവറും എല്ലാവർക്കും അറിയാം. എന്നാല്‍ നിങ്ങളുടെ ഗൂഗിള്‍ പേ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ തന്നെ ക്യു.ആർ കോഡ് ജനറേറ്റ് ചെയ്യാനും സാധിക്കും. ഇത്തരത്തില്‍ നിങ്ങള്‍ക്ക് പണം അയച്ചു നല്‍കാൻ മറ്റൊരാള്‍ക്ക് വേഗത്തില്‍ സാധിക്കുന്നു.ഇവിടെ പേയ്മെന്റ് ചെയ്യുന്ന വ്യക്തിക്ക്, നിങ്ങളുടെ ഫോണ്‍ നമ്ബർ, യു.പി.ഐ ഐഡി എന്നിവയൊന്നും മാനുവലായി എന്റർ ചെയ്തു നല്‍കേണ്ട ആവശ്യം വരുന്നില്ല. ദൂരെയുള്ള ഒരു വ്യക്തി നിങ്ങള്‍ക്ക് പണമയക്കണമെന്നിരിക്കട്ടെ. നിങ്ങളുടെ ക്യു.ആർ കോഡിന്റെ സ്ക്രീൻ ഷോട്ട് ആ വ്യക്തിക്ക് അയച്ചു നല്‍കിയാല്‍ മതിയാകും.
- ബില്‍ സ്പ്ലിറ്റ്: നിങ്ങളുടെ സുഹൃത്തുക്കള്‍/കുടുംബാംഗങ്ങള്‍ എന്നിവരോടൊന്നിച്ചുള്ള വലിയ ബില്ലുകള്‍ സ്പ്ലിറ്റ് ചെയ്യാനും ഗൂഗിള്‍ പേ സഹായിക്കുന്നു. കാല്‍ക്കുലേറ്റർ ഓപ്പണ്‍ ചെയ്ത് ഓരോരുത്തരും എത്ര രൂപ നല്‍കണമെന്ന് കണക്കു കൂട്ടേണ്ട ആവശ്യമൊന്നും ഇവിടെയില്ല. എല്ലാവുരുടെയും തുല്യ വിഹിതം എത്രയാണെന്ന് ഗൂഗിള്‍ പേ നിങ്ങളോട് പറയും. ഇതിനായി ഗൂഗിള്‍ പേ ആപ്പില്‍ ‘New Payment’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. താഴെയുള്ള ‘New group’ തെരഞ്ഞെടുക്കുക.ഇതിന് ശേഷം നിങ്ങളുടെ കോണ്‍ടാക്‌ട് ലിസ്റ്റില്‍ നിന്ന് ആവശ്യമുള്ളവരെ ഇവിടേക്ക് ആഡ് ചെയ്യുക. ഗ്രൂപ്പിന് പേരു നല്‍കിക്കഴിഞ്ഞ്, താഴെയുള്ള ‘Split an expense’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇവിടെ ടാപ് ചെയ്ത് സ്പ്ലിറ്റ് ചെയ്യേണ്ട ആകെ തുക എന്റർ ചെയ്ത് നല്‍കുക. ഇതിന് ശേഷം ഒന്നുകില്‍ തുക സ്പ്ലിറ്റ് ചെയ്യാം. അല്ലെങ്കില്‍ ഓരോ വ്യക്തിയും നല്‍കേണ്ട തുക കസ്റ്റം അടിസ്ഥാനത്തില്‍ എന്റർ ചെയ്ത് നല്‍കാം. ബില്‍ നല്‍കേണ്ടാത്ത ഒരു വ്യക്തി ഗ്രൂപ്പിലുണ്ടെങ്കില്‍ അദ്ദേഹത്തെ ‘Uncheck’ ചെയ്യാനും സാധിക്കും.