ബാങ്ക് ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ ഈ ആഴ്ച്ച നാലു ദിവസം ബാങ്ക് അടഞ്ഞ് കിടക്കം. മാര്‍ച്ച് 24, 25 തീയതികളിലാണ് രാജ്യവ്യാപക പണിമുടക്ക് ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഇതോടെ നാല് ദിവസം തുടര്‍ച്ചായായി രാജ്യത്ത് ബാങ്കുകള്‍ അടഞ്ഞ് കിടക്കും. നാലാം ശനിയാഴ്ച്ചയായ 22നും ഞായറാഴ്ച്ചയായ 23 നും ബാങ്ക് അവധിയാണ്.
ഇതിന് പിന്നാലെ പണിമുടക്കും കൂടി എത്തുന്നതോടെയാണ് നാലു ദിവസം ബാങ്ക് അടഞ്ഞ് കിടക്കുക.ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നത്. മുന്‍നിശ്ചയിച്ച പ്രകാരം സമരം നടക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അറിയിച്ചു.