ഒരു വായ്പയെടുക്കാന്‍ ബാങ്കുകളെ സമീപിച്ചാല്‍ നിരവധി തവണ കയറി ഇറങ്ങേണ്ടി വരാറുണ്ട്. നിരവധി രേഖകളും വായ്പ തരപ്പെടുത്താനായി നല്‍കേണ്ടി വരും.എല്ലാ രേഖകളും കൃത്യമായി സമര്‍പ്പിച്ചാല്‍ മാത്രമേ ലോണ്‍ പാസാകുകയുള്ളൂ. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി വമ്ബന്‍ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്.
സേവനങ്ങള്‍ ലളിതമാക്കുന്നതിന് സമ്ബൂര്‍ണ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ പ്ലാറ്റ്ഫോമായ ‘എസ്‌ഐ ബി ക്വിക്ക്പിഎല്‍’ അവതരിപ്പിച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഉയര്‍ന്ന സിബില്‍ സ്‌കോറുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് പത്തു മിനിറ്റില്‍ പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കാന്‍ ഈ സേവനം സഹായകമാകും. ഇന്ത്യയിലെ ഏത് ബാങ്കിന്റെയും സേവിംഗ്സ് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാനും സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
എസ്‌ഐബിയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പ്രീ- അപ്രൂവ്ഡ് പേഴ്സണല്‍ ലോണുകള്‍ ഒരു മിനിറ്റില്‍ ലഭ്യമാക്കുന്ന സംവിധാനം 2019 മുതല്‍ നടപ്പിലാക്കി വരുന്നുണ്ട്. എസ്‌ഐബി വെബ്‌സൈറ്റിലെ https://pl.southindianbank.com/quickpl/login എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കുവാന്‍ കഴിയും.
ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് വേഗമേറിയതും സുതാര്യവുമായ ധനകാര്യ ഓപ്ഷനുകള്‍ അവതരിപ്പിക്കുന്ന എസ്‌ഐബിയുടെ ഡിജിറ്റല്‍ മേഖലയിലെ മറ്റൊരു നാഴികക്കല്ലാണ് പുതിയ സംവിധാനമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സിജിഎമ്മും റീട്ടെയില്‍ അസറ്റ്സ് ഹെഡുമായ സഞ്ജയ് സിന്‍ഹ അഭിപ്രായപ്പെട്ടു.