HomeIndiaസ്വർണ വിലയിൽ വീണ്ടും കുതിപ്പ്,65,000 തൊടുമെന്ന് സൂചനകൾ; വിശദാംശങ്ങൾ വായിക്കാം

സ്വർണ വിലയിൽ വീണ്ടും കുതിപ്പ്,65,000 തൊടുമെന്ന് സൂചനകൾ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ സ്വർണവില വീണ്ടും സർവകാല റെക്കോർഡില്‍. ഇന്ന് പവന് 160 രൂപ കൂടിയതോടെയാണ് സ്വർണവില റെക്കോർഡുകള്‍ ഭേദിച്ച്‌ പുതിയ ഉയരം കുറിച്ചത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,600 രൂപയായി. ഗ്രാമിന് 20 രൂപയും വർദ്ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8075 രൂപയാണ് വില.

11 നായിരുന്നു ഇതിനുമുൻപ് സ്വർണം റെക്കോർഡ് വിലയിലെത്തിയത്. 64,480 ആയിരുന്നു അന്നത്തെ വില, ഇതാണ് പഴങ്കഥയായത്. ഇങ്ങനെപോയാല്‍ വരും ദിവസങ്ങളില്‍ വില 65,000 കടന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസം 22 ന് 60,000 കടന്ന പവൻ വില ദിവസങ്ങള്‍ക്കുള്ളില്‍ 64,000 ല്‍ എത്തുകയായിരുന്നു.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുപിന്നാലെ ധനവിപണിയിലുണ്ടായ അനിശ്ചിതത്വങ്ങളും ഓഹരി വിപണിയിലുണ്ടായ ചലനങ്ങളും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

Latest Posts