HomeIndiaറീചാർജ് പ്ലാനുകളില്‍ വമ്ബൻ മുന്നേറ്റവുമായി എയർടെല്‍; വില എത്ര?; വിശദാംശങ്ങൾ വായിക്കാം

റീചാർജ് പ്ലാനുകളില്‍ വമ്ബൻ മുന്നേറ്റവുമായി എയർടെല്‍; വില എത്ര?; വിശദാംശങ്ങൾ വായിക്കാം

ഒരുകാലത്ത് ഇന്ത്യക്കാരുടെ ഇഷ്‌ട ടെലികോം കമ്ബനിയായിരുന്നു എയർടെല്‍. ഈ കമ്ബനി മാർക്കറ്റില്‍ ഉണ്ടാക്കിയ ഓളം പലർക്കും ഇന്നൊരു സ്വപ്‌നമാണ്.പരസ്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്താനും കമ്ബനിയുടെ മാർക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് സാധിച്ചിരുന്നു. എആർ റഹ്മാൻ സംഗീതം നല്‍കിയ ബിജിഎം തന്നെയായിരുന്നു അവരുടെ പ്രധാന ആകർഷണം.

അങ്ങനെ വർഷങ്ങളോളം ഇന്ത്യൻ വിപണിയില്‍ അവർ വിലസിയതാണ്.എന്നാല്‍ എയർടെല്‍ അടിതെറ്റിയത് ജിയോയുടെ വരവോടെയാണ്. അവർ സൗജന്യ സേവനങ്ങളും അതിന് അനുസരിച്ചുള്ള സർവീസും നല്‍കാൻ തുടങ്ങിയതോടെ എയർടെലിന്റെ ശനിദശ തുടങ്ങി. ഇതോടെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും നമ്ബർ പോലും മാറാതെ പോർട്ട് ചെയ്‌ത്‌ ജിയോയിലേക്ക് ചേക്കേറുകയായിരുന്നു. അതിന് ശേഷം ഇപ്പോഴും ജിയോയുടെ കീഴിലാണ് അവരുള്ളത്.എങ്കിലും എയർടെല്‍ ജനപ്രീതിയില്‍ ഇപ്പോഴും അത്ര താഴെയല്ല, ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്ബനി എന്ന വിശേഷണം അവർക്ക് സ്വന്തമാണ്.

എയർടെല്‍ ഇപ്പോള്‍ എല്ലാവിധ വഴികളും തങ്ങളുടെ പെരുമ തിരിച്ചു പിടിക്കാനായി പയറ്റുന്നുണ്ട്. അതില്‍ റീചാർജ് പ്ലാനുകള്‍, മികച്ച ഇന്റർനെറ്റ് വേഗത എന്നിവ ഉള്‍പ്പെടുന്നു.ഇപ്പോഴിതാ റീചാർജ് പ്ലാനുകളില്‍ എയർടെല്‍ വമ്ബൻ മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്. മികച്ച പ്ലാനുകള്‍ തന്നെയാണ് അവരുടെ മുഖമുദ്ര. പ്രത്യേകിച്ച്‌ ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള റീചാർജ് ഓഫറുകള്‍ നിരവധിയുണ്ട് കമ്ബനിയുടെ പക്കല്‍. അത്തരത്തില്‍ അവർ അടുത്ത കാലത്ത് അവതരിപ്പിച്ച മികച്ചൊരു പ്ലാനുണ്ട്. കുറഞ്ഞ വിലയില്‍ ഭേദപ്പെട്ട കാലാവധി ഒക്കെ നല്‍കുന്ന ഈ പ്ലാനിനെ കുറിച്ച്‌ ഒന്ന് നോക്കിയാലോ.

എയർടെല്‍ 619 രൂപ പ്ലാൻ

നിങ്ങള്‍ക്ക് അടിക്കടിയുള്ള റീചാർജ് ചെയ്യലില്‍ മടുത്തെങ്കില്‍, ഈ പ്രത്യേക പ്ലാൻ നിങ്ങള്‍ക്ക് വളരെ അനുയോജ്യമായിരിക്കും. ഇത് ഒരിക്കല്‍ റീചാർജ് ചെയ്‌താല്‍ 60 ദിവസത്തെ വാലിഡിറ്റിയാണ് നിങ്ങള്‍ക്ക് നല്‍കുക. എയർടെല്‍ ഉപയോക്താക്കള്‍ക്ക് ഏറെ ഗുണകരമാണ് ഈ പ്ലാൻ എന്ന കാര്യത്തില്‍ സംശയമില്ല. 60 ദിവസത്തെ വാലിഡിറ്റിയില്‍ ഡാറ്റയും കോളും ഒക്കെ ലഭിക്കും.

എയർടെല്ലിന്റെ 619 രൂപ പ്രീപെയ്‌ഡ്‌ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്‌എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ലഭ്യമാവുക. ഈ പ്ലാൻ 60 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. ഈ പ്ലാനിനൊപ്പം ലഭ്യമാവുന്ന അധിക വിനോദ ആനുകൂല്യം എയർടെല്‍ എക്സ്സ്ട്രീം പ്ലേയാണ്.

ശ്രദ്ധേയമായ കാര്യം എന്തെന്നാല്‍ ഈ പ്ലാനില്‍ ആകെ 90 ജിബി ഡാറ്റ ലഭ്യമാണ്. പ്ലാനിന്റെ പ്രതിദിന ചെലവ് ആവട്ടെ 10 രൂപ മാത്രമാണ്. അതായത് ഇത്രയും കുറഞ്ഞ നിരക്കില്‍ നിങ്ങള്‍ക്ക് ഡാറ്റ, കോള്‍, എസ്‌എംഎസ് ആനുകൂല്യങ്ങള്‍ ലഭിക്കും. അതിനൊപ്പം വിനോദത്തിനുള്ള ചില മാർഗങ്ങളും നിങ്ങള്‍ക്കായി കമ്ബനി തുറന്ന് നല്‍കുന്നുണ്ട്.

Latest Posts