HomeIndiaശതകോടികളുടെ ആസ്തി; തെന്നിന്ത്യയിൽ ഏറ്റവും സമ്പന്നയായ നായിക താരമാര്? വിശദമായി വായിക്കാം

ശതകോടികളുടെ ആസ്തി; തെന്നിന്ത്യയിൽ ഏറ്റവും സമ്പന്നയായ നായിക താരമാര്? വിശദമായി വായിക്കാം

ഇന്ത്യൻ സിനിമയില്‍ ദക്ഷിണേന്ത്യയെ അടക്കി വാഴുന്ന നിരവധി നടിമാരുണ്ട്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി, പിന്നീട് തങ്ങളുടെ അധ്വാനത്തിലൂടെ മുന്നേറി വന്നവരാണ് ഭൂരിഭാഗവും.നായകൻമാരെ പോലെ നായികമാർക്കും ഫാൻസുണ്ട്. രാഷ്മിക മന്ദാന, സാമന്ത രുദ് പ്രഭു, തൃഷ കൃഷ്ണൻ, അനുഷ്ക ഷെട്ടി തുടങ്ങി നിരവധി നായികമാർ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.ഇതിലെ ഓരോ നായികമാരും അനവധി ഹിറ്റ് ചിത്രങ്ങളും സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും ധനികയായ ദക്ഷിണേന്ത്യൻ നടി ഒരു മലയാളിയാണ്.

ഇതുവരെയുള്ള കണക്ക് പ്രകാരം ആരാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ധനികയായ നടി? വിശദമായി അറിയാം…

സൗത്ത് ഇന്ത്യയിലെ ഏറ്റവും ധനികയായ നടി

സൗത്ത് ഇന്ത്യയിലെ ഏറ്റവും ധനികയായ നടി നയൻതാരയാണ്. ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തോടെയാണ് നയൻതാര അറിയപ്പെടുന്നതെങ്കിലും സിനിമയില്‍ എത്തിയതും അതില്‍ നിന്നുള്ള വളർച്ചയും ഒരു സൂപ്പർസ്റ്റാറിന്റെ ജീവിതകഥ പോലെ പവർഫുള്ളാണ്. 2003 ല്‍ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് നയൻതാര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. ജവാൻ എന്ന ചിത്രത്തിലൂടെ 2023ല്‍ ബോളിവുഡിലും നയൻസ് അരങ്ങേറ്റം കുറിച്ചു.

നയൻതാരയുടെ മൊത്തം ആസ്തി…

റിപ്പോർട്ടുകള്‍ പ്രകാരം ഏകദേശം 183 കോടി രൂപയുടെ ആസ്തിയുണ്ട് നയൻതാരയ്ക്ക്. ആഡംബരപൂർണ്ണമായ ജീവിതശൈലി നയിക്കുന്ന താരമാണ് നയൻതാര. അവർക്ക് ഹൈദരാബാദ്, ചെന്നൈ, കേരളം തുടങ്ങി നിരവധി നഗരങ്ങളില്‍ സ്വന്തമായി വീടുകളുണ്ട്. കൂടാതെ, അവർക്ക് ഒരു സ്വകാര്യ ജെറ്റ്, വിലകൂടിയ കാറുകളുടെ ശേഖരം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

സിനിമയില്‍ നിന്നുള്ള പ്രതിഫലം എത്ര?

നയൻതാര ഓരോ സിനിമക്കും വൻ പ്രതിഫലമാണ് വാങ്ങുന്നത്. ഒരു സിനിമയ്ക്ക് കുറഞ്ഞത് 10 കോടി രൂപ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനാലാണ് തെന്നിന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയെന്നും നയൻതാര അറിയപ്പെടുന്നത്. വിജയങ്ങളും നിരവധി പരാജയ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

നയൻതാര ഉള്‍പ്പെടുന്ന പ്രമുഖ ബ്രാൻഡുകള്‍

നിരവധി പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളുടെ ഭാഗമാണ് നയൻതാര. കേ ബ്യൂട്ടി, തനിഷ്ക്, കെ.എല്‍.എം ആക്സിവ തുടങ്ങിയ ബ്രാൻഡുകളുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്നു. ഒരു ബ്രാൻഡ് പങ്കാളിത്തത്തിലൂടെ ഏകദേശം 5 കോടി രൂപ സമ്ബാദിക്കുകയും ചെയ്യുന്നു.

നയൻതാരയുടെ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍….

ഇന്ത്യയിലുടനീളം അവർക്ക് നാല് ആഡംബര വസതികള്‍ സ്വന്തമായുണ്ടെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ രണ്ട് 4 BHK വീടുകള്‍ക്ക് മൊത്തം 50 കോടി രൂപയിലധികം വിലവരും. ഹൈദരാബാദില്‍ രണ്ട് ആഡംബര അപ്പാർട്ടുമെന്റുകളുണ്ട്. ഓരോന്നിനും ഏകദേശം 10 കോടി രൂപ വിലവരും. ഇതിനു പുറമേ മുംബൈയില്‍ കടലിന് അഭിമുഖമായുള്ള ഒരു അപ്പാർട്ട്മെന്റും താരത്തിനുണ്ട്.

പ്രൈവറ്റ് ജെറ്റ്

വിവാഹത്തിന് തൊട്ടുമുമ്ബ് നയൻതാര ഒരു പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം അവർ പലപ്പോഴും ഇതിലാണ് യാത്ര ചെയ്യുന്നത്. ഇതിന്റെ വില പുറത്ത് വിട്ടിട്ടില്ല.

നയൻതാരയുടെ ആഢംബര കാറുകള്‍

  • ബിഎംഡബ്ല്യു 5 സീരീസ്
  • മെഴ്‌സിഡസ് ജി.എല്‍.എസ് 350ഡി
  • ടൊയോട്ട ഇന്നോവ ക്രിസ്റ്റ
  • ഫോർഡ് എൻഡവർ
  • ബിഎംഡബ്ല്യു 7-സീരീസ്

പ്രൊഡക്ഷൻ ഹൗസ്

ഭർത്താവ് വിഘ്നേഷ് ശിവനുമായി ചേർന്ന് റൗഡി പിക്ചേഴ്സ് ബാനർ എന്ന പേരില്‍ ഒരു പ്രൊഡക്ഷൻ ഹൗസ് നയൻതാര നടത്തുന്നു. ഇതില്‍ നിന്നും വലിയ രീതിയില്‍ സാമ്ബത്തിക ലാഭം നയൻതാരക്കുണ്ട്.

ഒരു പുതുമുഖ നടിയില്‍ നിന്ന് ഒരു സൂപ്പർസ്റ്റാറിലേക്കുള്ള നയൻതാരയുടെ യാത്ര അതിശയിപ്പിക്കുന്നതാണ്. മലയാളത്തില്‍ നിന്നും തമിഴിലും തെലുങ്കിലും എത്തിയതോടെ നയൻതാരയുടെ തലവര മാറുകയായിരുന്നു. നിരവധി വിവാദങ്ങളില്‍ അകപ്പെട്ടെങ്കിലും അതില്‍ നിന്നെല്ലാം തരണം ചെയ്ത നയൻതാര സൂപ്പർസ്റ്റാറാണ്.

Latest Posts