പലരുടെയും മുന്നേറ്റങ്ങളും അതുപോലെതന്നെ വലിയ പരാജയങ്ങളും കണ്ട ഒരു ഇൻഡസ്ട്രിയാണ് മലയാള സിനിമ. അടുത്തിടെ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച രണ്ടുപേരാണ് മഞ്ജു വാര്യരും ദിലീപും.പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരുടെയും വേർപിരിയലിനു ശേഷം ദിലീപിന് ഉണ്ടായത് വലിയ നഷ്ടങ്ങളും മഞ്ജുവാര്യർക്ക് ഉണ്ടായത് വലിയ മുന്നേറ്റങ്ങളും ആണ്. നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിനെ വിടാതെ പിന്തുടർന്നപ്പോള്‍ മഞ്ജുവാകട്ടെ അവരുടെ സ്വപ്നങ്ങളില്‍ സന്തോഷവതിയായി ജീവിച്ചു.
യഥാർത്ഥത്തില്‍ മലയാള സിനിമ രണ്ട് മുഖ്യധാര നടന്മാരുടെ വലിയ തകർച്ചകള്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതില്‍ ഒരാള്‍ ജയറാം ആണെങ്കില്‍ മറ്റൊരാള്‍ ദിലീപ് ആണ്. കാരണം മലയാള സിനിമ ഏറ്റവും അധികം പ്രേക്ഷകർ ഏറ്റെടുത്ത കാലഘട്ടത്തില്‍ മമ്മൂട്ടിയും മോഹൻലാലും ആയിരുന്നു അവരുടെ പ്രിയപ്പെട്ട താരങ്ങള്‍. ഇവർ കഴിഞ്ഞാല്‍, ജനപ്രിയ നായകന്മാരായി ദിലീപും ജയറാമുമായിരുന്നു പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ടായിരുന്നത്. അതിന് കോട്ടം തട്ടുകയും ഇരുവരും സിനിമയില്‍ തീർത്തും അപരിചിതരായി മാറുകയും ചെയ്തത് കുറച്ചു കാലങ്ങള്‍ക്ക് മുൻപാണ്.
നടി ആക്രമിക്കപ്പെട്ട കേസ് വന്നതിനുശേഷം ദിലീപിന്റെ കരിയറില്‍ വലിയ തോല്‍വികളും നഷ്ടങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. എങ്കിലും അത് നടന്റെ ആസ്തിയെയോ വരുമാനത്തെയോ ബാധിച്ചിട്ടില്ല. നമുക്കറിയാം സ്വന്തം അധ്വാനം കൊണ്ട് മിമിക്രിയിലൂടെ വളരെ കഷ്ടപ്പെട്ട് സിനിമയിലേക്ക് എത്തിയ നടനാണ് ദിലീപ്. മഞ്ജുവും അതുപോലെ തന്നെ വലിയ ധാരാളം വിജയങ്ങള്‍ ഉള്ള ഒരു ഭൂതകാലം ഉള്ള നടിയാണ്. പക്ഷേ ഇന്ന് ഇരുവരും സഞ്ചരിക്കുന്ന പാതകള്‍ വ്യത്യസ്തമാണ്. മികച്ച കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ട് മഞ്ജുവാര്യർ മലയാളത്തിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നടിയായി മാറിയപ്പോള്‍, ദിലീപ് ആകട്ടെ തുടരെത്തുടരെയുള്ള ബോക്സ് ഓഫീസ് പരാജയങ്ങളില്‍ പെട്ട് കരകയറാൻ ആവാതെ നില്‍ക്കുകയാണ്.
ദിലീപിന്റെ ആസ്തി
മിമിക്രിതാരത്തില്‍ തുടങ്ങി സംവിധാനസഹായിയായി പിന്നീട് നടനായ വളർച്ചയാണ് ദിലീപില്‍ ഉണ്ടായത്. 3000 രൂപ പ്രതിഫലം വാങ്ങി സിനിമകളില്‍ അഭിനയിച്ച താരത്തിന്റെ ഇന്നത്തെ പ്രതിഫലം കോടികളാണ്. സിനിമയ്‌ക്കൊപ്പം തന്നെ ബിസിനസിലും അദ്ദേഹം പണ്ടേ സജീവമായിരുന്നു. അതുകൊണ്ടുതന്നെ ലഭിച്ച പണം ഒന്നും തന്നെ താരം വെറുതെ കളഞ്ഞിട്ടില്ല. തിയേറ്ററുകള്‍, ഹോട്ടലുകള്‍ തുടങ്ങി നല്ലൊരു ഇൻവെസ്റ്റ് തന്നെ അദ്ദേഹം ജീവിതത്തില്‍ നടത്തിയിട്ടുണ്ട്. ഏകദേശം 600 കോടി രൂപയാണ് ദിലീപിന്റെ ആസ്തിയായിട്ട് കണക്കാക്കപ്പെടുന്നത്. വിവിധ റിപ്പോർട്ടുകളില്‍ ഇത് 500 കോടി ആണെന്നും പറയുന്നുണ്ട്. ഇതില്‍ എത്രത്തോളം വ്യക്തത ഉണ്ടെന്നുള്ളത് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു.
പക്ഷേ ദിലീപിന്റെ ബിസിനസ് തന്ത്രങ്ങളും, പണം ഇരട്ടിപ്പിക്കാനുള്ള ബുദ്ധിയും, നിർമ്മാണത്തിലും മറ്റു സിനിമാ മേഖലകളിലും ഉള്ള ബന്ധങ്ങളും അദ്ദേഹത്തെ 600 കോടി ആസ്തി ഉള്ളയാള്‍ ആക്കി മാറ്റുന്ന പറഞ്ഞാല്‍ അത്ഭുതപ്പെടാൻ ഒന്നുമില്ല. അടുത്തിടെ എല്ലാ സിനിമകളും പരാജയവും ആയിരുന്നെങ്കിലും ഇതൊന്നും ദിലീപിനെ ബാധിച്ചിട്ടില്ല, കാരണം അതിന്റെ എല്ലാം പ്രൊഡ്യൂസേഴ്സ് വേറെയായിരുന്നു. ദിലീപിന്റെ പ്രൊഡക്ഷനില്‍ പുറത്തുവന്ന ചില സിനിമകളിലും നഷ്ടമുണ്ടാക്കിയെങ്കിലും ഇവ ഒടിടി ഫോമുകളില്‍ ലാഭത്തില്‍ തന്നെയാണ് വിറ്റു പോയിട്ടുള്ളത്.
ദിലീപും, പ്രിയസുഹൃത്ത് നാദിർഷായും ഒന്നിച്ചു തുടങ്ങിയ ‘ദേ പുട്ട്’ എന്ന റെസ്റ്റോറന്റ് വലിയ ഭക്ഷണ ആരാധകരുള്ള കൊച്ചിയിലെ ഒരു മികച്ച സ്ഥലമാണ്. റസ്റ്റോറന്റ് മേഖലയില്‍ ഉണ്ടായ ലാഭം മൂലം കോഴിക്കോട്, ദുബായ്, ഖത്തർ എന്നിവിടങ്ങളിലെല്ലാം ദേ പുട്ടിന് ഇപ്പോള്‍ ശാഖകളുണ്ട്. ഡി സിനിമാസ് എന്ന പേരില്‍ തിയേറ്ററും ദിലീപിന് സ്വന്തമായുണ്ട്. എന്തിനേറെ പറയുന്നു, ഗാന ഗന്ധർവ്വൻ യേശുദാസിന്റെ കുടുംബവീട് വാങ്ങി, അവിടം മാംഗോ ട്രീ എന്നൊരു റെസ്റ്റോറന്റും ദിലീപ് തുടങ്ങിയിട്ടുണ്ട്. വിലകൂടിയ കാറുകളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ടെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതോടൊപ്പം തന്നെ റിയല്‍ എസ്‌റ്റേറ്റിലും വമ്ബിച്ച നിക്ഷേപം നടൻ മുൻകാലങ്ങളില്‍ നടത്തിയിട്ടുണ്ടെന്നും ഇതിന്റെ ലാഭവിഹിതം എല്ലാം ദിലീപിന്റെ ആസ്തി വർധിപ്പിച്ചിട്ടുണ്ട് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മഞ്ജു വാര്യരുടെ ആസ്തി
140 കോടിയിലധികം ആസ്തി ഉണ്ടെങ്കിലും ഏറ്റവും സിമ്ബിള്‍ ആയി പൊതുവിടങ്ങളില്‍ ജീവിക്കുന്ന നടിയാണ് മഞ്ജു വാര്യർ. അതിന് അവരെ പ്രാപ്തമാക്കിയത് ഭൂതകാല ജീവിതം ആകാം. അഭിനയത്തിന് പുറമേ പ്രോഡക്ഷനിലേക്കും മറ്റു മേഖലകളിലേക്കും വഴിമാറി സഞ്ചരിക്കുന്ന മഞ്ജു വാര്യർ ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച താരമൂല്യമുള്ള അഭിനേത്രിയാണ്.
‘നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്ബാദ്യം മനസമാധാനമാണ്’, എന്നൊരിക്കല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ മഞ്ജു വാര്യർ കുറിച്ചിരുന്നു. ഫിലിമി ബീറ്റിന്റെ റിപ്പോർട്ടുകള്‍ പ്രകാരം 142 കോടിയുടെ ആസ്തി ഇന്ന് നടിക്കുണ്ട്. മലയാളത്തിലെ പുറമേ തമിഴിലും മഞ്ജു വാര്യർ സജീവമായി അഭിനയിക്കുന്നുണ്ട്. ഒരുപക്ഷേ ദിലീപില്‍ നിന്നുള്ള വേർപിരിയലിനു ശേഷം മഞ്ജുവാര്യർ കുറെ കൂടി അവരുടെ കരിയറിനെ ഫോക്കസ് ചെയ്ത് ജീവിക്കാൻ തുടങ്ങിയതും, അവരുടെ ആഗ്രഹത്തിന് അനുസരിച്ച് ജീവിതത്തില്‍ മാറ്റാൻ ശ്രമിച്ചതും ആണ് ഇത്ര വലിയ ഒരു സുരക്ഷിത സമ്ബാദ്യത്തിലേക്ക് അവരെ നയിച്ചത്.
50 ലക്ഷം രൂപ മുതല്‍ ഒരു കോടി വരെയാണ് താരം ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ വേട്ടയ്യൻ പോലെയുള്ള സിനിമകള്‍ ചെയ്തതോടെ തമിഴകത്തെ മുൻനിര താരമായി മഞ്ജു മാറുകയും, നടിയുടെ മാർക്കറ്റ് വാല്യൂ വീണ്ടും കൂടുകയും ചെയ്തിട്ടുണ്ട്. ആഡംബര കാറുകളും ബൈക്കും മഞ്ജു വാര്യർക്കുണ്ട്. തുനിവ് എന്ന അജിത്ത് ചിത്രത്തില്‍ അഭിനയിച്ച ശേഷമാണ് 21 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യ ആർ1250 ജിഎസ് എന്ന ബൈക്ക് മഞ്ജു വാങ്ങുന്നത്. റേഞ്ച് റോവർ, മിനി കൂപ്പർ, ബലെനോ തുടങ്ങിയ കാറുകള്‍ മഞ്ജുവിനുണ്ട്. ഒരു കോടിക്കടുത്ത് വില വരുന്നതാണ് നടിയുടെ പക്കലുള്ള റേഞ്ച് റോവർ വെലാർ.
മുന്നോട്ടുള്ള യാത്രകള്‍ക്കിടയില്‍ ഒരിക്കല്‍ പോലും മഞ്ജുവാര്യർക്ക് പിറകോട്ട് നോക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ നഷ്ടങ്ങളെ കാള്‍ കൂടുതല്‍ നേട്ടങ്ങളിലേക്ക് ആണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇപ്പോഴും മലയാള സിനിമയില്‍ ഒരു സ്ത്രീപക്ഷ സിനിമ, അല്ലെങ്കില്‍ ഒരു സ്ത്രീ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമ ഇറക്കണമെങ്കില്‍ മഞ്ജുവാര്യരെ പോലെ വളരെ ബോള്‍ഡ് ആയിട്ടുള്ള ഒരു നടി ഉണ്ടായേ തീരൂ. അത്തരത്തിലൊരു സ്റ്റേജിലേക്ക് എത്താൻ ഉർവശി മഞ്ജുവാര്യർ പോലെയുള്ളവർക്ക് മാത്രമേ ഇതുവരെ മലയാളത്തില്‍ സാധിച്ചിട്ടുള്ളൂ. ഈ സാധ്യതകളെല്ലാം തന്നെ മഞ്ജുവിന്റെ ആസ്ഥിയില്‍ വരുംകാലങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.