HomeIndiaഈസ്റ്റേണിനെയും എംടിആറിനെയും വിലയ്ക്കെടുക്കാൻ ഐടിസി? ഡീൽ 140 കോടി ഡോളറിന്: റിപ്പോർട്ടുകൾ ഇങ്ങനെ

ഈസ്റ്റേണിനെയും എംടിആറിനെയും വിലയ്ക്കെടുക്കാൻ ഐടിസി? ഡീൽ 140 കോടി ഡോളറിന്: റിപ്പോർട്ടുകൾ ഇങ്ങനെ

ഈസ്റ്റേണിനെയും എം.ടി.ആര്‍ ഫുഡ്‌സിനെയും സ്വന്തമാക്കാന്‍ നീക്കവുമായി ഐ.ടി.സി. നോര്‍വേ ആസ്ഥാനമായ ഓര്‍ക്‌ലയുടെ ഇന്ത്യന്‍ ബിസിനസിനു കീഴില്‍ വരുന്ന ഇരു സ്ഥാപനങ്ങളെയും 140 കോടി ഡോളറിന് (ഏകദേശം 12,100 കോടി രൂപ) ഏറ്റെടുക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് ലൈവ് മിന്റ്‌ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തെക്കേ ഇന്ത്യന്‍ വിപണികളില്‍ സാന്നിധ്യം ശക്തമാക്കാനുള്ള ഐ.ടി.സിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കമെന്നാണ് അറിയുന്നത്.2024 സെപ്റ്റംബറില്‍ ഓര്‍ക്‌ല ഇന്ത്യന്‍ ബിസിസിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (IPO) നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മികച്ച വാല്വേഷന്‍ ലഭിച്ചാല്‍ പ്രൈവറ്റ് ഡീല്‍ വഴി ഭൂരിഭാഗം ഓഹരികള്‍ വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഐ.പി.ഒ പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. പ്രൈവറ്റ് കമ്ബനികളില്‍ നിന്ന് അനുകൂലമായ വാല്വേഷന്‍ ലഭിച്ചില്ലെങ്കില്‍ വീണ്ടും ഐ.പി.ഒയുമായി മുന്നോട്ട്‌ പോയേക്കുമെന്നും സൂചനയുണ്ട്.

ഓര്‍ക്‌ലയും ഐ.ടി.സിയും ഏറ്റെടുക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.2007ലാണ് നോര്‍വീജിയന്‍ കമ്ബനിയായ ഓര്‍ക്‌ല തമിഴ്‌നാട്ടിലെ എം.ടി.ആറിനെ ഏറ്റെടുത്തുകൊണ്ട് ഇന്ത്യന്‍ വിപണിയിലേക്ക് കടക്കുന്നത്. 2020ല്‍ കേരളം ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിനെയും ഏറ്റെടുത്തു.

സാന്നിധ്യം വിപുലപ്പെടുത്താന്‍

ഐ.ടി.സി അടുത്തിടെ എഫ്.എം.സി.ജി ബ്രാന്‍ഡായ പ്രാസുമയെ ഏറ്റെടുത്തിരുന്നു. എം.ടി.ആര്‍ ഫുഡ്‌സിനെയും ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിനെയും ഏറ്റെടുക്കുന്നത് സ്‌പൈസസ്, റെഡി ടു കുക്ക് ഫുഡ് വിഭാഗത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്താന്‍ സഹായിക്കും. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരള എന്നീ വിപണികളിലെ മുന്‍നിര ബ്രാന്‍ഡുകളാണ് ഈസ്റ്റേണും എം.ടി.ആറും. 2024 സാമ്ബത്തിക വര്‍ഷത്തെ ഓര്‍ക്‌ല ഇന്ത്യയുടെ 24,00 കോടി രൂപ വരുമാനത്തിന്റെ 80 ശതമാനവും ഈ ബ്രാന്‍ഡുകളുടെ സംഭാവനയാണെന്ന് മിന്റ് റിപ്പോര്‍ട്ട് പറയുന്നു.

Latest Posts