HomeIndiaകത്തിക്കയറി സ്വർണ്ണവില: ഒരു പവൻ സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 960 രൂപ; പവൻ...

കത്തിക്കയറി സ്വർണ്ണവില: ഒരു പവൻ സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 960 രൂപ; പവൻ വില 62,000 കടക്കുമോ?

സ്വർണവില പുതിയ ഉയരങ്ങളിലേക്ക് റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്.ഇതോടെ ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി.

ഇന്നലെ പവന് 120 രൂപ വര്‍ധിച്ച്‌ 60,880 രൂപയായിരുന്നു. 7610 രൂപയായിരുന്നു ഇന്നലത്തെ ഒരുഗ്രാം വില. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വര്‍ണവില. 4,640 രൂപയുടെ വര്‍ധനയാണ് ഒരുമാസം കൊണ്ട് വർധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചരിത്രത്തില്‍ ആദ്യമായി പവന് 60,000 രൂപ കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

അതിനിടെ,18 കാരറ്റ് സ്വർണത്തിനും വില കുതിച്ചുയരുകയാണ്. ഗ്രാമിന് 100രൂപ വർധിച്ച്‌ ഇന്ന് 6,385 രൂപയും പവന് 800 രൂപ കൂടി 51,080 രൂപയുമാണ് 18 കാരറ്റിന്റെ ഇന്നത്തെ വില. വെള്ളി വില ഗ്രമിന് ഒരുരൂപ കൂടി 98 രൂപയായി ഉയർന്നു.

ജനുവരിയിലെ സ്വർണവില (22 കാരറ്റ് പവൻ)

ജനുവരി 01: 57,200

ജനുവരി 02: 57,440

ജനുവരി 03: 58,080

ജനുവരി 04: 57,720

ജനുവരി 05: 57,720

ജനുവരി 06: 57,720

ജനുവരി 07: 57,720

ജനുവരി 08: 57,800

ജനുവരി 09: 58,080

ജനുവരി 10: 58,280

ജനുവരി 11: 58,400

ജനുവരി 12: 58,400

ജനുവരി 13: 58,720

ജനുവരി 14: 58,640

ജനുവരി 15: 58,720

ജനുവരി 16: 59,120

ജനുവരി 17: 59,600

ജനുവരി 18: 59,480

ജനുവരി 19: 59,480

ജനുവരി 20: 59,600

ജനുവരി 21: 59,600

ജനുവരി 22: 60,200

ജനുവരി 23: 60,200

ജനുവരി 24: 60,440

ജനുവരി 25: 60,440

ജനുവരി 26: 60,440

ജനുവരി 27: 60,320

ജനുവരി 28: 60,080

ജനുവരി 29: 60,760

ജനുവരി 30: 60,880

ജനുവരി 31: 61,840

Latest Posts