ഡീപ്സീക്ക് ഷോക്കില്‍ ലോക കോടീശ്വരന്മാരിലെ പ്രമുഖർക്ക് ഒരൊറ്റ ദിവസംകൊണ്ട് നഷ്ടമായത് 9.34 ലക്ഷം കോടി(108 ബില്യണ്‍ ഡോളർ) രൂപ.എഐയുമായി ബന്ധമുള്ള 500ഓളം ശതകോടീശ്വരന്മാർക്കാണ് അടിതെറ്റിയത്. ബ്ലൂംബർഗ് ബില്യണയേഴ്സ് സൂചിക പ്രകാരം എൻവിഡിയയുടെ ഹുവാങിന്റെ സമ്ബത്തില്‍ 20 ശതമാനം (20.1 ബില്യണ്‍ ഡോളർ) കുറവുണ്ടായി. ഒറാക്കിള്‍ സ്ഥാപകൻ ലാറി എല്ലിസണ് നേരിടേണ്ടിവന്നത് 12 ശതമാനം (22.6 ബില്യണ്‍ ഡോളർ) നഷ്ടം.
ഡെല്ലിന്റെ മൈക്കല്‍ ഡെല്ലിന്റെ സമ്ബത്തില്‍ 13 ബില്യണ്‍ ഡോളറും ബൈയാൻസ് ഹോള്‍ഡിങ്സിന്റെ സഹസ്ഥാപകൻ ഷാൻപെങിന്റെ സ്വത്തില്‍ 12.1 ബില്യണ്‍ ഡോളറും അപ്രത്യക്ഷമായി. 2023 മുതല്‍ എഐ മോഡലുകള്‍ വികസിച്ചിപ്പുവരുന്ന കമ്ബനിയാണ് ഡീപ്സീക്ക് എങ്കിലും ആഗോളതലത്തില്‍ പ്രത്യേകിച്ച് പാശ്ചാത്യ ലോകത്ത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു അതിവേഗം ശ്രദ്ധപിടിച്ചുപറ്റിയത്. ഡീപ്സീക്ക് ആർ 1 ചാറ്റ്ബോട്ട് ലോകമെമ്ബാടുമുള്ള ഡൗണ്‍ലോഡ് ചാർട്ടുകളില്‍ ഒന്നാമതെത്തി.
ശക്തമായ എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിന് വൻതോതില്‍ മൂലധന ചെലവ് അനിവാര്യമാണെന്നിരിക്കെ വെറും 5.6 മില്യണ്‍ ഡോളർ ചെലവാക്കിയാണ് ഡീപ്സീക്കിന്റെ വരവ്. ആഗോള നിക്ഷേപകരില്‍ ആശങ്ക ഉയർത്താനിടയായതും അതുകൊണ്ടുതന്നെ. രണ്ടര വർഷത്തോളമായി വിപണിയുടെ മൂന്നേറ്റത്തിലൂടെ വൻതോതില്‍ നേട്ടമുണ്ടാക്കിയ (എഐ ശൃംഖലയുടെ ഭാഗമായ) ശതകോടീശ്വരന്മാർക്ക് കനത്ത ആഘാതമായി ഡീപ്സീക്കിന്റെ വരവ്. മെറ്റ പ്ലാറ്റ്ഫോംസ്, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ് എന്നിവയുടെ എഐ മോഡലുകള്‍ ആഗോളതലത്തില്‍ കോടീശ്വരന്മാരുടെ സമ്ബത്തില്‍ വൻ വർധനവിന് കാരണമായിരുന്നു.
എഐ പദ്ധതികള്‍ക്കായി 65 ബില്യണ്‍ ഡോളർ വരെ ചെലവഴിക്കാൻ പദ്ധതിയുള്ളതായി മെറ്റ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ബ്ലൂംബർഗിന്റെ റിപ്പോർട്ട് പ്രകാരം 2025ല്‍ എഐക്കായി വൻകിട ടെക് കമ്ബനികള്‍ മുടക്കാനിരിക്കുന്നത് 200 ബില്യണ്‍ ഡോളറാണ്. ഇതിനിടെയാണ് കുറഞ്ഞ ചെലവില്‍ എഐയുമായി ഡീപ്സീക്കിന്റെ ഷോക്ക്.
വൻതുക ചെലവാക്കിയിട്ടും പരിമിതമായ വരുമാനം മാത്രമാണ് കമ്ബനികള്‍ക്ക് ലഭിച്ചുതുടങ്ങിയിട്ടുള്ളതെങ്കിലും വിപണികള്‍ യുഎസ് ടെക് സ്റ്റോക്കുകള്‍ക്ക് ഉയർന്ന മൂല്യം നല്കി. അതേ തുടർന്നുണ്ടായ കുതിപ്പില്‍ ടെക് കമ്ബനി ഉടമകള്‍ക്ക് വൻതോതില്‍ സമ്ബത്ത് സൃഷ്ടിക്കാനായി.
എഐ വഴി എൻവിഡിയയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 2023 മുതല്‍ കഴിഞ്ഞ വെള്ളിയാഴ്ചവരെയുള്ള എഐ ബൂമില് ഹുവാങ്ങിന്റെ ആസ്തി എട്ട് മടങ്ങ് വർധിച്ച് 121 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. സക്കർബർഗിന്റെ സമ്ബത്താകട്ടെ 385 ശതമാനം ഉയർന്ന് 229 ബില്യണ്‍ ഡോളറായി. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന്റെ സമ്ബത്താകട്ടെ 133 ശതമാനം ഉയർന്ന് 154 ബില്യണുമായി. എൻവിഡിയയുടെ ഹുവാങ്ങും എലിസണും കനത്ത നഷ്ടം നേരിട്ടപ്പോള്‍ മറ്റ് പ്രമുഖ കോടീശ്വരന്മാർ കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് മറ്റ് ബിസിനസുകള്‍ കൂടി ഉണ്ടായിരുന്നതുകൊണ്ടാണ്.
ചാറ്റ് ജിപിടി, അൻട്രോപിക് ക്ലൗഡ് എന്നിവ ഉള്‍പ്പടെയുള്ള എതിരാളികള്‍ക്ക് കനത്ത വെല്ലുവിളി ഉയർത്തി സ്വതന്ത്ര മോഡല്‍ വികസിപ്പിക്കാൻ ഡീപ്സീക്കിനായി എന്നതാണ് ആഗോളതലത്തില്‍ ഉയർത്തിയ വെല്ലുവിളി. സിലിക്കണ്‍ വാലിയിലെ എഐ മോഡലുകള്‍ക്കായുള്ള മൂലധന ചെലവിന്റെ യുക്തി ചോദ്യംചെയ്യാൻ നിക്ഷേപികരെ ഇത് പ്രേരിപ്പിച്ചു.