ഇന്ത്യൻ ഓഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.കോർപ്പറേറ്റുകളുടെ വരുമാന കുറവ്, യു.എസ് വ്യാപാരനയം, വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയാണ് വിപണിയുടെ തകർച്ചക്കുള്ള കാരണം.ബി.എസ്.ഇ സെൻസെക്സ് 763 പോയിന്റ് നഷ്ടത്തോടെ 75,434 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്.
ദേശീയ സൂചിക നിഫ്റ്റിയില്‍ 240 പോയിന്റിന്റെ നഷ്ടമാണ് ഉണ്ടായത്. 22,851 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.ബി.എസ്.ഇ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ മൂല്യം 9.48 ലക്ഷം കോടി ഇടിഞ്ഞിരുന്നു. 410.03 ലക്ഷം കോടിയായാണ് മൂല്യം ഇടിഞ്ഞത്.
യു.എസിന്റെ സാമ്ബത്തികനയം സംബന്ധിച്ച് അനിശ്ചിതത്വമാണ് ഓഹരി വിപണിയുടെ ഇടിവിനുള്ള പ്രധാനകാരണം. കഴിഞ്ഞ ദിവസം കൊളംബിയക്ക് മേല്‍ 25 ശതമാനം നികുതി ചുമത്തിയിരുന്നു. സമാനമായി മറ്റ് രാജ്യങ്ങള്‍ക്ക് മേലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ ട്രംപ് മുതിരുമെന്ന് ആശങ്കയുണ്ട്. ഇത് വിപണിയുടെ തകർച്ചക്കുള്ള പ്രധാനകാരണങ്ങളിലൊന്നാണ്.
ഇതിന് പുറമേ ഫെഡറല്‍ റിസർവ് വായ്പ പലിശനിരക്കുകളില്‍ എന്ത് തീരുമാനമെടുക്കുമെന്ന് ആശങ്കയുമുണ്ട്. ഇതും ഓഹരി വിപണിയുടെ തകർച്ചക്കുള്ള കാരണമാണ്. വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ വൻതോതില്‍ പണം വിപണിയില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നതും വിപണിയുടെ തകർച്ചക്കുള്ള കാരണമാണ്. ഡോളർ കരുത്താർജിക്കുന്നതും വിപണിയുടെ തിരിച്ചടിക്കുള്ള കാരണമാണ്.