HomeIndiaവീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ലോൺ എടുക്കണ്ട; പ്രതിമാസം 25000 എസ്ഐപിയിൽ നിക്ഷേപിക്കാം: എത്ര...

വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ലോൺ എടുക്കണ്ട; പ്രതിമാസം 25000 എസ്ഐപിയിൽ നിക്ഷേപിക്കാം: എത്ര രൂപ വരെ സമ്പാദിക്കാം എന്ന് ഇവിടെ വായിക്കാം.

സ്വന്തമായൊരു വീട് ഏവരുടെയും സ്വപ്നമാണ്. വീട് വയ്ക്കാനോ വാങ്ങാനോ ആയി പലരും ആശ്രയിക്കുന്നത് ഭവന വായ്പകളാണ്. ഈ വായ്പകള്‍ നേടിയെടുക്കുക ബുദ്ധിമുട്ടുള്ളതാണ്.ഇനി വായ്പ ലഭിച്ചാലും പലിശ ഇനത്തില്‍ മൊത്ത വായ്പ തുകയെക്കാള്‍ ഇരട്ടി അടയ്ക്കേണ്ടതായും വരും.

എന്നാല്‍, ശരിയായ പ്ലാനിങ്ങിലൂടെ പലിശ ഇനത്തില്‍ വലിയൊരു തുക നഷ്ടമാകാതെ ചുരുങ്ങിയ വർഷങ്ങള്‍ക്കുള്ളില്‍ സ്വന്തമായൊരു വീട് പണിതുയർത്താൻ സാധിക്കും.മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കും. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റെ പ്ലാൻ (എസ്‌ഐപി). എസ്‌ഐപിയിലൂടെ 100 രൂപയോ 200 രൂപയോ മുതല്‍ നിക്ഷേപിക്കാമെന്നതാണ് സവിശേഷത. സംയുക്ത പലിശ ചെറിയ നിക്ഷേപങ്ങളെ പോലും വലിയ തുകകളാക്കി മാറ്റും. നിക്ഷേപങ്ങള്‍ ദീർഘകാലത്തേക്ക് ആണെങ്കില്‍ വലിയൊരു തുക തന്നെ സമ്ബാദിക്കാനാകും.

ഇക്വിറ്റി നിക്ഷേപത്തിന്‍റെ വളര്‍ച്ചയ്ക്കൊപ്പം കോമ്ബൗണ്ടിങിന്‍റെ ഗുണവും വളരാനുള്ള സമയവും ഒത്തുചേരുമ്ബോള്‍ ചെറിയ തുകയുടെ പ്രതിമാസ നിക്ഷേപത്തിലൂടെ കോടികള്‍ നേടാനാകും. ദീര്‍ഘകാല നിക്ഷേപത്തില്‍ ഇക്വിറ്റി ഫണ്ടുകള്‍ നല്‍കുന്ന മികച്ച റിട്ടേണ്‍ ആണ് നിങ്ങളെ കോടിപതികളാക്കുന്നത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി നിക്ഷേപങ്ങള്‍ 12 ശതമാനം റിട്ടേണ്‍ നല്‍കാറുണ്ട്.

90 ലക്ഷം നേടാൻ എത്ര നിക്ഷേപിക്കണം?

ഇത്തരത്തില്‍ വീടെന്ന സ്വപ്നം നേടാനായി ഒരു മ്യൂച്വല്‍ ഫണ്ടില്‍ ഒരു എസ്‌ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ) ആരംഭിക്കാം. 50 ലക്ഷമാണ് നിങ്ങളുടെ ലക്ഷ്യമെന്ന് കരുതുക. ഇതിനായി പ്രതിമാസം 25,000 രൂപ നിക്ഷേപിക്കുക. 10 വർഷത്തിനുള്ളില്‍ ശരാശരി 12% വാർഷിക വരുമാനത്തിലൂടെ ഏകദേശം 56 ലക്ഷം രൂപ നേടാം. ശമ്ബളം വർധിക്കുന്നതിനനുസരിച്ച്‌ ഈ തുക പ്രതിവർഷം 10% വീതം വർധിപ്പിക്കുക. ഇങ്ങനെ ചെയ്താല്‍ ഏകദേശം 98 ലക്ഷം രൂപ നിങ്ങള്‍ക്ക് ലഭിക്കും.

ഈ ലക്ഷ്യം എങ്ങനെ നേടാം?

ലക്ഷ്യം നിർണയിക്കുക: നിലവിലെ സാഹചര്യത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ ലക്ഷ്യങ്ങള്‍ അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുക. ഇതിനായി സമ്ബാദ്യം വർദ്ധിപ്പിക്കുക, അല്ലെങ്കില്‍ ഇതര നിക്ഷേപ ഓപ്ഷനുകള്‍ കണ്ടെത്തുക.

അനാവശ്യ ചെലവുകള്‍ കുറയ്ക്കുക: നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായുള്ള ഫണ്ട് കണ്ടെത്തുന്നതിന് അത്യാവശ്യമല്ലാത്ത ചെലവുകള്‍ കുറയ്ക്കുക.

പ്രൊഫഷണല്‍ ഉപദേശം തേടുക: ഒരു സാമ്ബത്തിക ഉപദേഷ്ടാവിനെ ലക്ഷ്യത്തിലേക്ക് പെട്ടെന്ന് എത്താൻ സഹായിക്കും.

എമർജൻസി ഫണ്ട്: ദീർഘകാല ലക്ഷ്യങ്ങളെ ബാധിക്കാതെ അപ്രതീക്ഷിത ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു എമർജൻസി ഫണ്ട് നിലനിർത്തുക.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.

Latest Posts