HomeIndiaദിവസവും 80 രൂപ മാറ്റിവെച്ചാൽ ലക്ഷങ്ങൾ സ്വരുക്കൂട്ടാം: എസ്ബിഐയുടെ കിടിലൻ സ്കീം; വിശദാംശങ്ങൾ...

ദിവസവും 80 രൂപ മാറ്റിവെച്ചാൽ ലക്ഷങ്ങൾ സ്വരുക്കൂട്ടാം: എസ്ബിഐയുടെ കിടിലൻ സ്കീം; വിശദാംശങ്ങൾ ഇവിടെ വായിക്കാം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉപഭോക്താക്കള്‍ക്കായി പുതിയൊരു സ്കീം ആംഭിച്ചിട്ടുണ്ട്. ഈ സ്കീമിലൂടെ ആളുകള്‍ക്ക് എല്ലാ മാസവും ചെറിയ തുക നിക്ഷേപിക്കാനും ലക്ഷങ്ങളുടെ ഫണ്ട് ശേഖരിക്കാനും കഴിയും.എസ്ബിഐയുടെ ഹർ ഘർ ലഖ്പതി പദ്ധതിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എസ്ബിഐയുടെ ഈ സ്കീം ഒരു റിക്കറിങ് ഡെപ്പോസിറ്റ് അല്ലെങ്കില്‍ ആർഡി സ്കീമാണ്. ഈ സ്കീമില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളും വളരെ ആകർഷകമാണ്.

3 മുതല്‍ 10 വർഷം വരെ കാലയളവില്‍ എസ്ബിഐയുടെ ഹർ ഘർ ലഖ്പതി പദ്ധതിയില്‍ നിക്ഷേപിക്കാം. ഈ സ്കീമില്‍ എല്ലാ മാസവും ചെറിയൊരു തുക മുടങ്ങാതെ നിക്ഷേപിക്കണം. കാലാവധി പൂർത്തിയാകുമ്ബോള്‍ പണം പലിശ സഹിതം തിരികെ നല്‍കും. 10 വയസിനു മുകളിലുള്ളവർക്കും ഈ പദ്ധതിയില്‍ അപേക്ഷിക്കാം. അതേസമയം, മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിയില്‍ അപേക്ഷിക്കാം.

പദ്ധതി കാലാവധി

12 മാസം മുതല്‍ 120 മാസം വരെ (1 മുതല്‍ 10 വർഷം വരെ) കാലാവധിയില്‍ ഈ സ്കീം നിക്ഷേപ ഓപ്ഷൻ നല്‍കുന്നുണ്ട്. ജോയിന്റ് അക്കൗണ്ടുകള്‍ക്കും 10 വയസ്സിനു മുകളില്‍ പ്രായമുള്ളവർക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാനുമുള്ള സൗകര്യം സ്കീം നല്‍കുന്നുണ്ട്. ഒരു അക്കൗണ്ട് തുറക്കുന്നത് വളരെ ലളിതമാണ്. ഒരു എസ്ബിഐ ബ്രാഞ്ച് സന്ദർശിക്കുക അല്ലെങ്കില്‍ ഓണ്‍ലൈൻ സേവനങ്ങള്‍ ഉപയോഗിക്കുക. വിവാഹങ്ങള്‍, വീട് വാങ്ങല്‍ തുടങ്ങിയ വ്യക്തിഗത ലക്ഷ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഈ സ്കീമിലെ സമ്ബാദ്യം പ്രയോജനപ്പെടുത്താം.

പലിശ നിരക്ക്

ഹർ ഘർ ലഖ്പതി സ്കീമിന്റെ പലിശ നിരക്കുകളെക്കുറിച്ച്‌ പറയുകയാണെങ്കില്‍, മെച്യൂരിറ്റി കാലയളവ് അനുസരിച്ച്‌ ഈ സ്കീമിന് വ്യത്യസ്ത പലിശ നിരക്കുകള്‍ ഉണ്ട്. സാധാരണ പൗരന്മാർക്ക് നല്‍കുന്ന പലിശ നിരക്ക് 6.75 ശതമാനമാണ്. അതേസമയം, മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 7.25 ശതമാനമാണ്. എസ്ബിഐയിലെ ഒരു ജീവനക്കാരൻ ഈ പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 8 ശതമാനം വരെ പലിശ ലഭിക്കും.

ദിവസവും 80 രൂപ മാറ്റിവച്ച്‌ എങ്ങനെ ലക്ഷാധിപതിയാകാം

ദിവസവും 80 രൂപ വരെ മാറ്റിവച്ചാല്‍, ഒരു മാസം 2500 രൂപ ലാഭിക്കാം. ഈ 2500 രൂപ എല്ലാ മാസവും ഹർ ഘർ ലഖ്പതി സ്കീമില്‍ നിക്ഷേപിക്കുക. 3 വർഷത്തെ മെച്യൂരിറ്റി കാലയളവില്‍ ഒരു ലക്ഷം രൂപയുടെ ഫണ്ട് സ്വരൂപിക്കാനാകും.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.

Latest Posts