ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന വാര്‍ത്തകള്‍ നിങ്ങളും കേട്ടിട്ടുണ്ടോ?അതേ സംബന്ധിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടിട്ടുണ്ടോ? ശരിക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ട് കൈവശം വയ്ക്കുന്നത് കുറ്റകരമാണോ?
എന്നാല്‍ ഈ വാര്‍ത്ത വിശ്വസിക്കണ്ട എന്നാണ് ആര്‍ബിഐ യുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു വ്യക്തിക്ക് ഇന്ത്യയില്‍ എത്ര ബാങ്ക് അക്കൗണ്ടുകള്‍ വേണമെങ്കിലും തുടങ്ങുകയും അവ നിയന്ത്രിക്കുകയും ചെയ്യാം. ഇതിന് ആര്‍ബിഐ പിഴ ചുമത്തുകയുമില്ല.
ഒരു വ്യക്തിയ്ക്ക് എത്ര ബാങ്ക് അക്കൗണ്ടുകള്‍ വേണമെങ്കിലും തുറക്കാമെങ്കിലും സാമ്ബത്തിക ഉപഭോക്താക്കളുടെ അഭിപ്രായത്തില്‍ ഒരാള്‍ക്ക് രണ്ടോ മൂന്നോ ബാങ്ക് അക്കൗണ്ടുകള്‍ മതിയാകുമത്രേ. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്നല്ലേ?
അതിന് ഒന്നാമത്തെ കാരണം കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ സാമ്ബത്തിക തട്ടിപ്പിന് കാരണമായേക്കാമെന്നതാണ്. പലപ്പോഴും നമ്മള്‍ ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ സ്‌റ്റേറ്റ്‌മെന്റുകള്‍ പരിശോധിക്കാറില്ലല്ലോ. അതുകൊണ്ടുതന്നെ ഇത്തരം അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്താനിടയുണ്ട്.
അതുപോലെതന്നെ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അവ നിയന്ത്രിച്ച് കൊണ്ടുപോകാന്‍ പ്രയാസമായിരിക്കും. മാത്രമല്ല മിനിമം ബാലന്‍സ് വേണ്ട ബാങ്കുകളുണ്ടെങ്കില്‍ അതൊരു പ്രശ്‌നമായേക്കാം. ഓരോ അക്കൗണ്ടിലും മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ബാങ്കുകള്‍ പിഴ ചുമത്തിയേക്കാം. ഇക്കാരണങ്ങളൊക്കെക്കൊണ്ടാണ് എപ്പോഴും ഉപയോഗിക്കുന്ന ഒന്നോ രണ്ടോ അക്കൗണ്ടുകള്‍ മതി എന്ന് പറയുന്നത്.