HomeIndiaക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കിനി 30 മുതൽ 50 ശതമാനം വരെ പലിശ; തീരുമാനം സുപ്രീം...

ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കിനി 30 മുതൽ 50 ശതമാനം വരെ പലിശ; തീരുമാനം സുപ്രീം കോടതി ഇടപെടലിൽ: കീശ കാലി ആവണ്ട എങ്കിൽ ഇക്കാര്യങ്ങൾ അറിയുക

ക്രെഡിറ്റ് കാർഡില്‍ തുക അടയ്ക്കാൻ വൈകുന്നവരില്‍നിന്ന് 30 മുതല്‍ 50 ശതമാനംവരെ പലിശ ഈടാക്കുന്നത് ശരിവെച്ച്‌ സുപ്രീംകോടതി.ക്രെഡിറ്റ് കാർഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ ഉപയോക്താക്കളില്‍നിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

മുപ്പത് ശതമാനത്തിലേറെ പലിശ ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് കമ്മിഷൻ ചൂണ്ടിക്കാട്ടിയത്. ഉപയോക്താക്കള്‍ക്ക് വിലപേശല്‍ ശേഷിയില്ലാത്തതിനാല്‍ ഇത്രയേറെ പലിശ ഈടാക്കരുതെന്നായിരുന്നു കമ്മിഷന്റെ നിലപാട്. വിവിധ ക്രെഡിറ്റ് കാർഡ് കമ്ബനികള്‍ കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് നല്‍കിയ ഹർജിയിലാണ് ജസ്റ്റിസ് ബേല. എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിന്റെ നടപടി.

Latest Posts