സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്.7070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്.
11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. എട്ടുദിവസത്തിനിടെ 1700ലധികം രൂപയാണ് കുറഞ്ഞത്.