ഡിസംബറിലും സ്വർണത്തിന് മാറ്റ് കൂടുന്നു. ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു. നീണ്ട 3 ദിവസത്തെ ഇടിവിനു ശേഷം സ്വർണ വിലയില്‍ കാര്യമായ ഉയർച്ച ഇന്ന് രേഖപ്പെടുത്തി.
പവന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഡിസംബർ മാസം സ്വർണ വിലയില്‍ കാര്യമായ വിലക്കുറവ് വന്നതോടെ സാധാരണക്കാർക്കും വിവാഹത്തിനു വേണ്ടി പർച്ചേസ് ചെയ്യുന്നവർക്കും ആശ്വാസ വാർത്തയായിരുന്നു.
ഇന്നത്തെ വിലക്കയറ്റത്തോടെ നിരാശ വർദ്ധിച്ചു. വീണ്ടും പവൻ 57000 രൂപയിലേക്ക് കയറി. രാജ്യാന്തര വിലയിലെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇന്നലെ പവന് 480 രൂപയായിരുന്നു കുറഞ്ഞത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7130 രൂപയായി. പവന് 320 രൂപ വർദ്ധിച്ച് 57,040 രൂപയായി. ഈ വിലക്കയറ്റം ഏറെ ആശങ്കയുണ്ടാക്കുന്നു. മൂന്ന് ദിവസം കൊണ്ട് പവന് 560 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്കാണ് 320 കയറിയത്.
ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7778 രൂപയും പവന് 62,224 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5834 രൂപയും പവന് 46,672 രൂപയുമാണ്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വില വർദ്ധിച്ചതിനാല്‍ ആഭരണത്തിനും വില കയറി. ഇന്നത്തെ സ്വർണ വില പ്രകാരം 5% പണിക്കൂലി നോക്കിയാല്‍ കേരളത്തിലെ ജ്വല്ലറിയില്‍ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,744 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7718 രൂപ കൊടുക്കണം. 3% ജി.എസ്.ടി, ഹോള്‍മാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നീ ചാർജുകളാണ് സ്വർണാഭരണം വാങ്ങുമ്ബോള്‍ അധിക വില നല്‍കേണ്ടി വരുന്നതിന് കാരണം. പണിക്കൂലിയിലെ നേരിയ മാറ്റം സ്വർണാഭരണ വിലയിലും വ്യത്യാസം ഉണ്ടാവും.
യു.എസ് സമ്ബദ് വ്യവസ്ഥ സ്വർണ വില ഉയർത്തുമോ?
രാജ്യാന്തര വില ഇന്ന് കുറഞ്ഞും. ഔണ്‍സിന് 2640 ഡോളറിലേക്ക് വില കുറഞ്ഞിട്ടുണ്ട്. എന്നിട്ടും കേരളത്തിലെ സ്വർണ വില ഇന്നും ഉയർന്നു. യു.എസ് അടിസ്ഥാന പലിശ നിരക്ക് കുറക്കാൻ സാധ്യതയുണ്ട്. പലിശ നിരക്ക് കുറച്ചാല്‍ ആളുകള്‍ സ്വർണ നിക്ഷേപങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കും. ഇതോടെ സ്വർണ വിലയും ഉയരും. ഈ രീതിയുടെ ഫലമായാണ് ഇന്നത്തെ കയറ്റം. ഒപ്പം റഷ്യ-യുക്രെയ്ൻ, ഇസ്രയേല്‍-ഹമാസ് പ്രശ്നങ്ങളും സ്വർണ വിലയ്ക്ക് ശോഭ പകരുന്നു.
സ്വർണ വില കൂടുന്നു….
ഡിസംബറിലും സ്വർണ വില മുകളിലേക്ക് ഉയരുന്നു. മൂന്ന് ദിവസത്തിനു ശേഷം വീണ്ടും സ്വർണ വില ഇന്ന് ഉയർന്നു. ഈ കയറ്റിറക്കങ്ങള്‍ സാധാരണക്കാരെ വല്ലാതെ തളർത്തുന്നു. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ വില താങ്ങാവുന്നതിലും അധികമാണ്. സ്വർണാഭരണങ്ങള്‍ വാങ്ങാൻ മറ്റെന്ത് മാർഗമാണുള്ളത്? വില കുറയുമ്ബോള്‍ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് ബുദ്ധിപരമായ നീക്കം. ഭാവിയിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് വേണ്ടി കരുതുന്നവർക്ക് സ്വർണ നിക്ഷേപങ്ങളില്‍ നിക്ഷേപിക്കാം.