HomeIndiaവിപണിയിലെ അനിശ്ചിതത്ത്വത്തിലും നേട്ടം കൊയ്യാം: മുന്നേറ്റത്തിന് സാധ്യത ഈ സെക്ടറുകളിൽ: വിശദമായി വായിക്കാം.

വിപണിയിലെ അനിശ്ചിതത്ത്വത്തിലും നേട്ടം കൊയ്യാം: മുന്നേറ്റത്തിന് സാധ്യത ഈ സെക്ടറുകളിൽ: വിശദമായി വായിക്കാം.

ആഗോള അനിശ്ചിതത്വങ്ങളും കരുത്തുറ്റ ആഭ്യന്തര സമ്ബദ്വ്യവസ്ഥയും ചേർന്ന് സൃഷ്ടിക്കുന്ന സമ്മിശ്ര വികാരങ്ങള്‍ക്കിടയില്‍ സംവത് 2081ന്റെ തുടക്കം പൊതുവേ ഗുണകരമാണ്.

ആഗോള ഘടകങ്ങളുടെ സ്വാധീനംമൂലം ആഭ്യന്തര സമ്ബദ്വ്യവസ്ഥയും വിദേശ സ്ഥാപന ഓഹരികളില്‍ നിന്നുള്ള പണമൊഴുക്കും മന്ദഗതിയിലാകുമെന്ന് ആശങ്കപ്പെട്ടിരുന്നു. യുക്രെയിൻ, പലസ്തീൻ പ്രശ്നങ്ങളിലൂടെ തീവ്രതയേറുന്ന രാജ്യാന്തര സംഘർഷങ്ങളും കുതിക്കുന്ന വിലക്കയറ്റവും വർധിക്കുന്ന പലിശ നിരക്കുകളും ഈ ഉത്കണ്ഠക്കും ഊർജം നല്‍കി. എന്നാല്‍ സംവത് 2080 ന്റെ പ്രകടനം പ്രതീക്ഷയെ മറി കടന്നിരിക്കയാണ്. ആഗോള സംഘർഷം പ്രാദേശിക വത്ക്കരിക്കപ്പെടുകയും വിലക്കയറ്റത്തിന്റെയോ പലിശ നിരക്കുകളുടെയോ സ്വാധീനത്തില്‍ പെടാതെ യുഎസ് സമ്ബദ്വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ കുതിപ്പു നടത്തുകയും ചെയ്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

റിസ്ക് കുറയ്ക്കുന്നതിന് ഓഹരികള്‍, കടപ്പത്രങ്ങള്‍, സ്വർണ്ണം, പണം എന്നിങ്ങനെ വിവിധ ആസ്തികളില്‍ നിക്ഷേപിച്ച്‌ പോർ്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കണമെന്ന് ചെറുകിട നിക്ഷേപകരോട് പറഞ്ഞിരുന്നു. മേല്‍പ്പറഞ്ഞ ഓരോ മേഖലയും കരുത്തുറ്റ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചാഞ്ചാട്ടങ്ങള്‍ നേരിടാൻ ഉതകുംവിധം പോർട്ഫോളിയോ ഭദ്രമാക്കുകയും ചെയ്യുന്നുണ്ട്. പരിഷ്കരണ നടപടികളും ആഭ്യന്തര ഡിമാന്റും കാരണം ഇന്ത്യൻ സമ്ബദ്വ്യവസ്ഥ മുന്നേറുമെന്നാണ് കണക്കാക്കുന്നത്. രാഷ്ട്രീയ സംഘർഷങ്ങളും വർധിക്കുന്ന യീല്‍ഡും മൂലം വാല്യുവേഷൻ വളരെക്കൂടുതലോ കുറവോ ആയിരുന്നില്ല. ചില ആഭ്യന്തര മേഖലകളില്‍ വാല്യുവേഷൻ വളരെ കൂടുതലും ആഗോള അനിശ്ചിതത്വങ്ങള്‍ക്കു വഴങ്ങുന്നതും ആയതിനാല്‍ ഓഹരികളും മേഖലകളും തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ജാഗ്രത പുലർത്തേണ്ടതുണ്ട്. വൻകിട ഓഹരികള്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടത്. ആ ഘട്ടത്തില്‍ കോർപറേറ്റ് കടപ്പത്രങ്ങള്‍ എ റേറ്റിംഗ് വരെ 8 ശതമാനം മുതല്‍ 11.25 ശതമാനം വരെ കൂപ്പണ്‍ നിരക്ക് വാഗ്ദാനം ചെയ്തിരുന്നു. കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ഡിമാന്റ്, രൂപയുടെ മൂല്യത്തകർച്ച, ആഗോള സംഘർഷങ്ങള്‍, കൂടിയ തോതിലുള്ള വിലക്കയറ്റം, ആഗോള സമ്ബദ്വ്യവസ്ഥയിലെ വേഗക്കുറവ് എന്നീ ഘടകങ്ങളുടെ സ്വാധീനം കാരണം സ്വർണ്ണത്തിന്റെ നിലയും ഭദ്രമായിരുന്നു. ഈ ആസ്തികളെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു.

സംവത് 20280ല്‍ വിപണി 30.7 ശതമാനവും സ്വർണ്ണം 32.1 ശതമാനവും നേട്ടം നല്‍കി. ആഭ്യന്തര മേഖലയില്‍ നിന്നുള്ള ചെറുകിട നിക്ഷേപകരുടെ ശക്തമായ ഇടപെടല്‍ കാരണം വിപണി പ്രതീക്ഷകളെ മറികടന്ന പ്രകടനമാണു നടത്തിയത്. വൻകിട ഓഹരികള്‍ ഉജ്വല പ്രകടനം കാഴ്ച വെക്കുമെന്ന പ്രതീക്ഷയ്ക്കു വിരുദ്ധമായി ഇടത്തരം, ചെറുകിട ഓഹരികള്‍ ശക്തമായ പ്രകടനം നടത്തുന്നതാണ് കണ്ടത്. നിഫ്റ്റി 100 ഓഹരികള്‍ 28.2 ശതമാനം നേട്ടം നല്‍കി. നിഫ്റ്റി മിഡ്കാപ് 100 ആകട്ടെ 36.9 ശതമാനം ലാഭം നല്‍കി. ദേശീയ തെരഞ്ഞെടുപ്പിനെത്തുടർന്ന് ചില്ലറ വ്യാപാര മേഖലയിലുണ്ടായ വീണ്ടെടുപ്പ് കാരണം, തുടക്കത്തിലെ തിരിച്ചടി മറികടന്ന് പ്രകടനത്തില്‍ വൻ കുതിപ്പു രേഖപ്പെടുത്തി.

സംവത് 2081 നപ്പുറം നിരീക്ഷിക്കുമ്ബോള്‍ സംവത് 2080 ന്റെ കാഴ്ചപ്പാടില്‍ നിന്ന് കാര്യമായ മാറ്റമില്ല. സംവത് 2079 ലും സംവത് 2080 ലും ഉണ്ടായ ശക്തമായ നേട്ടങ്ങളെ തുടർന്ന് മിതമായ പ്രതീക്ഷയേ ഉള്ളു. പ്രത്യേകിച്ച്‌ ഇടത്തരം, ചെറുകിട ഓഹരികളുടെ കാര്യത്തില്‍. നിഫ്റ്റി മിഡ് കാപ് 100, നിഫ്റ്റി സ്മോള്‍ കാപ് 100 എന്നിവ യഥാക്രമം 32.9 ശതമാനം, 36.9 ശതമാനം എന്ന നിലയിലും 38.7 ശതമാനം, 37.6 ശതമാനം എന്നനിലയിലും നേട്ടം നല്‍കി. വൻകിട ഓഹരികളുമായുള്ള ഇടത്തരം ഓഹരികളുടെ പ്രീമിയം വാല്യുവേഷൻ കൂടിയ തോതിലാണ്. എന്നാല്‍ അവയുടെ വരുമാന വളർച്ച ചുരുങ്ങുകയും ചെയ്യുന്നു. അതിനാല്‍ പല ആസ്തികളുമായി മുന്നോട്ടു പോകുന്നതാണ് നല്ലത്. ഇടത്തരം ഓഹരികളേക്കാള്‍ മെച്ചം വൻകിട ഓഹരികളായിരിക്കും. 2025ല്‍ പലിശ നിരക്കുകളില്‍ കുറവു വരുമെന്ന പ്രതീക്ഷയും കേന്ദ്ര ബാങ്കുകളുടെ വൈവിധ്യവല്‍ക്കരണ തന്ത്രങ്ങളും, ആഗോള സാമ്ബത്തിക വേഗക്കുറവും, വർധിക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളും മറ്റും കാരണം സ്വർണ്ണത്തിന്റെ കാര്യത്തില്‍ ശുഭാപ്തി വിശ്വാസം നിലനില്‍ക്കുന്നു.

ഒക്ടോബറിലെ തിരുത്തിലിനു ശേഷം നവംബർ മാസം സംവതിന്റെ തുടക്കം ഗുണകരമായിരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, കോർപറേറ്റ് ലാഭത്തില്‍ കുത്തനെയുണ്ടായ കുറവും ഇന്ത്യയുടെ പ്രീമിയം വാല്യുവേഷനില്‍ പ്രതീക്ഷിക്കുന്ന ഇടിവും കാരണം ആദ്യ പാദങ്ങളില്‍ അസ്ഥിരത തുടരാനാണിട. 2026 സാമ്ബത്തിക വർഷത്തെ വരുമാന വളർച്ചയെക്കുറിച്ച്‌ വ്യക്തമായ ചിത്രം ലഭിക്കണമെങ്കില്‍ ഡിസംബർ-ജനുവരി മാസം വരെ കാത്തിരിക്കേണ്ടി വരും. ദീർഘകാല അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വരുമാന വളർച്ച 12-15 ശതമാനത്തില്‍ ഭദ്രമായിരിക്കുമെന്നാണ് കരുതുന്നത്. ദീർഘകാല അടിസ്ഥാനത്തില്‍ തീർത്തും ഗുണകരമായ കാഴ്ചപ്പാടിന് ഇതു പ്രേരിപ്പിക്കുന്നു.

തുടക്കത്തിലെ ഏകീകരണത്തിനു ശേഷം പലിശ നിരക്കിലെ ഇളവും ആഗോള വിലക്കയറ്റത്തില്‍ ഉണ്ടാകാവുന്ന കുറവും വിപണിക്കു ഗുണകരമായിത്തീരും. ഭാവിയില്‍ ആഭ്യന്തര കോർപറേറ്റ് ലാഭവും ഇതുമൂലം വർധിയ്ക്കും. ശക്തമായ ആഭ്യന്തര പണമൊഴുക്കു കാരണം ആഗോള അസ്ഥിരത ഇന്ത്യൻ ഓഹരി വിപണിയെ കാര്യമായി ബാധിക്കില്ലെന്നു വേണം കരുതാൻ. ഒക്ടോബർ മാസം നടന്ന വിദേശ സ്ഥാപന ഓഹരികളുടെ വിറ്റൊഴിക്കല്‍ വേളയില്‍ ഇതു നാം കണ്ടതാണ്. ഒരു ലക്ഷം കോടി രൂപയുടെ ഓഹരി വില്‍പന നടന്നപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപങ്ങളിലൂടെ അത്രയും തുക തിരിച്ചെത്തുകയും ചെയ്തു.

ഈ പരിസ്ഥിതിയില്‍, ആഭ്യന്തര ഡിമാന്റ് കൂടുതലുള്ള ഉപഭോഗ മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ വിപണിയെ മറി കടക്കുന്ന പ്രകടനം നടത്തുമെന്നു വേണം കരുതാൻ. എന്നാല്‍ ഈ കാഴ്ചപ്പാട് ദുർബലമായ രണ്ടാം പാദ ഫലങ്ങള്‍ കാരണം നടക്കുന്ന എഫ്‌എംസിജി വില്‍പനയ്ക്കു വിരുദ്ധമാണ്. ഇപ്പോള്‍ നേരിടുന്ന കൂടിയ തോതിലുള്ള നടത്തിപ്പു ചെലവുകള്‍ 2025 ഓടെ കുറയുമെന്നാണ് കരുതപ്പെടുന്നത്. ആഗോള വളർച്ചാ വേഗക്കുറവിനിടയിലും ആഭ്യന്തര ഓഹരികള്‍ മികച്ച പ്രകടനം നടത്തുമെന്നു പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യം, പുതുതലമുറ കമ്ബനികള്‍, ഉപകരണ നിർമ്മാണം, കെമിക്കല്‍സ് എന്നീ മേഖലകളും മികച്ച പ്രതീക്ഷയുണർത്തുന്നു. ഭദ്രമായ ആഭ്യന്തര സമ്ബദ്വ്യവസ്ഥ, വിലവർധനയില്‍ പ്രതീക്ഷിക്കുന്ന കുറവ്, ബിസിനസ് വളർച്ചയ്ക്ക് ചൈന പ്ലസ് തന്ത്രം നല്‍കുന്ന ഗുണഫലം എന്നിവയിലുള്ള പ്രതീക്ഷയാണ് ഈ കാഴ്ചപ്പാടിന് അടിസ്ഥാനം. ഇപ്പോള്‍ ദീർഘകാല ശരാശരി വാല്യുവേഷനേക്കാള്‍ താഴെ ട്രേഡിംഗ് നടത്തുന്ന സ്വകാര്യ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും പ്രതീക്ഷ നല്‍കുന്ന അവസരങ്ങളാണ്. കിട്ടാക്കടങ്ങളുടെ നിരക്ക് കുറയുമെന്നും 2025ല്‍ റിസർവ് ബാങ്ക് നിരക്കിളവ് പ്രഖ്യാപിക്കുമെന്നും കരുതുന്നു.

Latest Posts