ഒരു മാസക്കാലയാളവിനിടെ രാജ്യത്തെ പ്രധാന ആഭ്യന്തര ഓഹരി വിപണിയായ നിഫ്റ്റിയില്‍ 8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
വലിയ രീതിയില്‍ കുതിപ്പുണ്ടായ മാസങ്ങളായിരുന്നു കടന്നു പോയത് അതിനാല്‍ തന്നെ കഴിഞ്ഞ ഒരു മാസത്തെ ഇടിവു ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാനിടയില്ല. പ്രധാന ടെക്‌നിക്കല്‍ ഇൻഡിക്കേറ്റുകളിലൊന്നായ സ്റ്റോക്കാസ്റ്റിക്ക് ഓസിലേറ്ററിൻ്റെ ചാർട്ടുകളില്‍ നിഫ്റ്റി സൂചിക ഓവർസോള്‍ഡായതിനാല്‍ എപ്പോള്‍ വേണമെങ്കിലും വിപണിയില്‍ ഒരു പുള്‍ബാക്ക് പ്രതീക്ഷിക്കാം. ഇതിൻ്റെ സൂചനയെന്നോണമാണ് കഴിഞ്ഞ ദിവസം രാവിലെ ഓഹരി വിപണികളില്‍ മുന്നേറ്റം പ്രകടമായത്. ഈ സാഹചര്യത്തില്‍ പരിഗണിക്കാവുന്ന 3 ബാങ്ക് ഓഹരികള്‍ പരിശോധിക്കാം.
കരൂർ വശ്യ ബാങ്ക്
ഇന്ത്യയിലെ പ്രധാന സ്വകാര്യ ബാങ്കുകളിലൊന്നാണ് കരൂർ വശ്യ ബാങ്ക്. ഈ സാമ്ബത്തിക വർഷത്തില്‍ ജൂലൈ മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവില്‍ ബാങ്ക് കൈവരിച്ചത് 25 ശതമാനം വളർച്ചയാണ്. കൂടാതെ 18 ശതമാനം വാർഷിക വളർച്ചയും രേഖപ്പെടുത്തി. വിപണി തളർച്ച നേരിട്ടപ്പോഴും കാര്യമായ ഇടിവേല്‍ക്കാതെ നിലനില്‍ക്കാൻ കരൂർ വശ്യ ബാങ്കിൻ്റെ ഓഹരികള്‍ക്കായി. ഇപ്പോള്‍ 235 രൂപ മുതല്‍ 245 രൂപ വരെ ലക്ഷ്യമാക്കി കരൂർ വശ്യ ബാങ്കിൻ്റെ ഓഹരികള്‍ സ്വന്തമാക്കാം. വരാനിരിക്കുന്ന ആഴ്ചകളില്‍ 15 ശതമാനം വളർച്ചയാണ് കരൂർ വശ്യ ബാങ്ക് ഓഹരികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡ
രാജ്യത്തെ മുൻനിര ബാങ്കുകളിലൊന്നാണ് ബാങ്ക് ഓഫ് ബറോഡ. 2024 ജൂലൈ മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവില്‍ ബാങ്ക് ഓഫ് ബറോഡ അറ്റാദായത്തില്‍ 23 ശതമാനവും ഈ സാമ്ബത്തിക വർഷത്തില്‍ ഇതുവരെ 11 ശതമാനവും വളർച്ച നേടി. ചെറിയ കാലയളവില്‍ ഈ ബാങ്കിൻ്റെ ഓഹരികള്‍ 290 രൂപ മുതല്‍ 300 രൂപ വരെ നിരക്കില്‍ സ്വന്തമാക്കാം. വരുന്ന ആഴ്ചകളില്‍ ഈ ബാങ്ക് ഓഹരി 25 ശതമാനം വളർച്ച കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരി വാങ്ങുന്നവർ 230 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാനും ശ്രദ്ധിക്കുക. വരുന്ന ട്രേഡിങ് സെഷനുകളില്‍ 250 രൂപ നിലവാരം ഭേദിക്കാനായാല്‍ 300 രൂപ മൂല്യത്തിലേക്ക് ബാങ്ക് ഓഫ് ബറോഡ ഓഹരികള്‍ക്ക് മുന്നേറാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
യൂണിയൻ ബാങ്ക്
വർഷങ്ങളായി രാജ്യത്ത് വിശ്വാസ്യതയോടെ പ്രവർത്തിക്കുന്ന മുൻ നിര പൊതുമേഖല ബാങ്കാണ് യൂണിയൻ ബാങ്ക്. നടപ്പു സാമ്ബത്തിക വർഷത്തില്‍ ഇതുവരെ 8 ശതമാനം വളർച്ചയാണ് ബാങ്ക് കൈവരിച്ചത്. 108.80 രൂപയിലാണ് ഈ ആഴ്ച തുടക്കത്തില്‍ യൂണിയൻ ബാങ്കിൻ്റെ ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. ഈ നിലവാരം നിലനിർത്തിയാല്‍ 120 രൂപയ്ക്ക് യൂണിയൻ ബാങ്കിൻ്റെ ഓഹരികള്‍ വാങ്ങാം. വരും ആഴ്ചകളില്‍ 11 ശതമാനം കുതിപ്പാണ് യൂണിയൻ ബാങ്ക് ഓഹരി വിപണിയില്‍ ലക്ഷ്യമിടുന്നത്. ഈ ഓഹരികള്‍ വാങ്ങുന്നവർ 105 രൂപയില്‍ സ്റ്റോപ്പ് ലോസ്സ് ക്രമീകരിക്കാനും ശ്രദ്ധിക്കുക. കഴിഞ്ഞ ദിവസങ്ങളിലെ വ്യാപാര ചാർട്ട് പരിശോധിച്ചാല്‍ യൂണിയൻ ബാങ്കിൻ്റെ ഓഹരികള്‍ ഡൗണ്‍ട്രെൻഡിലാണെന്ന് കാണാം. പക്ഷേ വരും ആഴ്ചകളില്‍ ഈ ഓഹരികള്‍ക്ക് വളർച്ച കൈവരിക്കാനാവുന്ന അനുകൂല ഘടകങ്ങളുണ്ടെന്നാണ് ഓഹരി വിപണിയുമായി ബന്ധപ്പെട്ട ടെക്നിക്കല്‍ അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.