HomeIndiaവിപണിയിൽ നിന്ന് എൻ സി ഡി നിക്ഷേപമായി 250 കോടി സമാഹരിക്കാൻ മുത്തൂറ്റ് ഗ്രൂപ്പ്; ...

വിപണിയിൽ നിന്ന് എൻ സി ഡി നിക്ഷേപമായി 250 കോടി സമാഹരിക്കാൻ മുത്തൂറ്റ് ഗ്രൂപ്പ്; ക്രിസിൽ ഡബിൾ എ റേറ്റിംഗ് ഉള്ള നിക്ഷേപങ്ങൾക്ക് 10%ത്തിലധികം വാർഷിക വരുമാനം നേടാം: നോക്കുന്നോ ഈ സുരക്ഷിത നിക്ഷേപം?

മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സെക്യുവേർഡ്, റെഡീമബിള്‍ വിഭാഗത്തില്‍ 1000 രൂപ വീതം മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളുടെ (എൻ.സി.ഡി) വില്പനയിലൂടെ 250 കോടി രൂപ സമാഹരിക്കും.

2000 കോടി രൂപയാണ് ഇതിന്റെ മൊത്തം പരിധി. 75 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും 175 കോടി രൂപ വരെ അധിക സമാഹരണവും നടത്താനുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് പണം ശേഖരിക്കുന്നത്. ഒക്ടോബർ 24 വരെയാണ് വില്പന.. ട്രാഞ്ച് രണ്ട് സീരീസിന് കീഴിലുള്ള ഈ എൻ.സി.ഡികള്‍ 24, 36, 60, 72, 92 മാസ കാലാവധികളുള്ളതും പ്രതിമാസ, വാർഷിക രീതികളിലോ കാലാവധിക്ക് ശേഷമോ വരുമാനം നല്‍കുന്നതുമായിരിക്കും.

ഇവയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 9 ശതമാനം മുതല്‍ 10.10 ശതമാനം വരെ വാർഷിക വരുമാനം ലഭിക്കും. ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിംഗാണുള്ളത്. സുരക്ഷിത നിക്ഷേപ അവസരങ്ങള്‍ ലഭ്യമാക്കുന്ന എൻ.സി.ഡികളുടെ പുതിയ സീരീസ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിൻ കോർപ്പ് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു.

Latest Posts