HomeIndiaകുതിച്ചുയർന്ന് പിരാമൽ ഫാർമ ഓഹരികൾ; വാങ്ങാൻ പറ്റിയ സമയമോ? ജെഫ്രീസ് വിലയിരുത്തൽ...

കുതിച്ചുയർന്ന് പിരാമൽ ഫാർമ ഓഹരികൾ; വാങ്ങാൻ പറ്റിയ സമയമോ? ജെഫ്രീസ് വിലയിരുത്തൽ വായിക്കാം.

3.9 ശതമാനത്തിലധികം നേട്ടവുമായാണ് ഇന്ന് ഓഹരി വിപണിയിൽ പിരാമൽ ഫാർമ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ ഓഹരി വില 8% വരെ ഇന്നത്തെ വ്യാപാര ദിനത്തിൽ വർദ്ധിച്ചിരുന്നു. ജെഫ്രീസ്, പിരാമൽ ഫാർമ ഓഹരികൾക്ക് നൽകിയിരുന്ന ടാർഗറ്റ് വില 195ൽ നിന്ന് 260ലേക്ക് ഉയർത്തിയതാണ് ഇന്നത്തെ കുതിപ്പിന് കാരണം.

ഈ വില നിലവാരത്തിൽ വാങ്ങിയാൽ പോലും 15% ത്തിലധികം നേട്ടം കൊയ്യാവുന്ന ഓഹരി ആയിട്ട് വേണം ജെഫ്രീസ് വിലയിരുത്തൽ വിശ്വസിച്ചാൽ പിരാമൽ ഫാർമയെ കണക്കാക്കാൻ. ബ്ലൂം ബർഗ് റിപ്പോർട്ട് അനുസരിച്ച് പിരാമൽ ഫാർമയെ നിരീക്ഷിക്കുന്ന 9 അനലിസ്റ്റുകൾ ബൈ (Buy) റേറ്റിംഗ് ആണ് കമ്പനിക്ക് നൽകിയിട്ടുള്ളത്.

കഴിഞ്ഞ ഒരു വർഷത്തെ പ്രകടനം വിലയിരുത്തിയാൽ 67 ശതമാനമാണ് പിരാമൽ ഫാർമ ഓഹരികൾ നേടിയ വളർച്ച. 30 ദിവസത്തെ ആവറേജ് വ്യാപാര നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ അതിൻറെ 6.2 മടങ്ങ് ഓഹരികളാണ് കമ്പനിയുടേതായി ഇന്ന് വിപണിയിൽ വ്യാപാരം ചെയ്യപ്പെട്ടത്. മേൽപ്പറഞ്ഞ വിദഗ്ധ വിലയിരുത്തലുകൾ കണക്കിലെടുക്കാമെങ്കിൽ ഹ്രസ്വകാലത്തേക്ക് 15 ശതമാനം നേട്ടം കൊയ്യാൻ സാധിക്കുന്ന ഒരു ഓഹരിയായി പിരാമൽ ഫാർമയെ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ പരിഗണിക്കാവുന്നതാണ്

Latest Posts