ഐപിഒക്ക് തയ്യാറെടുത്ത് ചില അദാനി കമ്ബനികള്‍. 2026-28 കാലയളവിലായി ഒന്നിലധികം ഐപിഒകള്‍ക്കായി അദാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി സൂചന.ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ, എനർജി മേഖലയില്‍ വലിയ മുന്നേറ്റം നടത്തുന്ന ഗ്രൂപ്പ് വിവിധ ബിസിനസുകള്‍ വിപുലീകരിക്കുകയാണ് . വരും വർഷങ്ങളില്‍ ഐപിഒകളിലൂടെ കമ്ബനി ശതകോടികള്‍ സമാഹരിച്ചേക്കും എന്ന് റിപ്പോർട്ടുകള്‍ ഉണ്ട്.
ഹിൻഡൻബർഗ് ആരോപണങ്ങളും തുടർന്നുണ്ടായ പ്രതിസന്ധിയും 2023ല്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇടിയാൻ കാരണമായിരുന്നു.ഹിൻഡൻബർഗിൻ്റെ സ്റ്റോക്ക് കൃത്രിമത്വം, സാമ്ബത്തിക ക്രമക്കേട് തുടങ്ങിയ ആരോപണങ്ങള്‍ ഗ്രൂപ്പിൻ്റെ വിപണി മൂലധനം കുത്തനെ ഇടിയാൻ കാരണമായി. 2023 അവസാനത്തോടെ, അദാനിയുടെ ലിസ്റ്റുചെയ്ത 10 കമ്ബനികളുടെ മൊത്തം വിപണി മൂല്യം 13.6 ലക്ഷം കോടി രൂപയായി കുറഞ്ഞു.
2022 അവസാനത്തോടെ ഇത് 19.6 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ പിന്നീട് അദാനി ഗ്രൂപ്പ് ഓഹരികള്‍ തിരിച്ചുകയറി.ഹിൻഡൻബർഗ് ആരോപണങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി ചില വിഷയത്തിലെ അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചിരുന്നെങ്കിലും അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അദാനി ഗ്രൂപ്പിന് അനുകൂലമായിരുന്നു. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസവും വർധിപ്പിച്ചു. പിന്നീട് അദാനി ഓഹരികളിലെ മുന്നേറ്റം തുടർന്നു.
2026 നും 2028 നും ഇടയില്‍ അദാനി ഗ്രൂപ്പിൻ്റെ സാമ്ബത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാൻ അദാനി പദ്ധതിയിടുന്നുണ്ട്. ഗ്രൂപ്പിൻ്റെ കടം കുറക്കുന്നത് ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് വരും വർഷങ്ങളില്‍ പുതിയ ഐപിഒക്ക് ഒരുങ്ങുന്നത്.
ഏതൊക്കെ കമ്ബനികള്‍ ആണ് ഐപിഒക്ക് ഒരുങ്ങുന്നത്?
വരാനിരിക്കുന്ന അദാനി ഗ്രൂപ്പ് കമ്ബനി ഐപിഒയില്‍ അദാനി ന്യൂ ഇൻഡസ്ട്രീസുണ്ടെന്നാണ് സൂചന. 2022 ജനുവരിയില്‍ സ്ഥാപിച്ച കമ്ബനി പുനരുപയോഗ ഊർജ്ജ മേഖലയിലാണ്.
ഗ്രീൻ ഹൈഡ്രജൻ പദ്ധതികള്‍, സോളാർ മോഡ്യൂള്‍ ബാറ്ററികള്‍, വിൻഡ് ടർബൈനുകള്‍ എന്നിവയില്‍ കമ്ബനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2021-ല്‍, അദാനി ഗ്രൂപ്പ് പുനരുപയോഗ ഊർജ മേഖലയില്‍ 10 വർഷത്തിനുള്ളില്‍ 7000 കോടി ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. അധിക പണം കണ്ടെത്തുന്നതിനും കടം തിരിച്ചടയ്ക്കാനും ഐപിഒ സഹായിക്കും.
അദാനി എയർപോർട്ട് ഹോള്‍ഡിംഗ്സാണ് ഐപിഒക്ക് ഒരുങ്ങുന്ന മറ്റൊരു കമ്ബനി എന്നാണ് റിപ്പോർട്ട്. എയർപോർട്ട് വികസന രംഗത്തും വ്യോമയാന മേഖലയിലും അദാനി എയർപോർട്ട് ഹോള്‍ഡിംഗ്സ് പ്രധാന പങ്ക് വഹിക്കുന്നു.