HomeIndiaഇന്ത്യൻ ഓഹരി വിപണിയിൽ ഐപിഒ മാമാങ്കം; സെപ്റ്റംബറിൽ നടന്നത് 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ്;...

ഇന്ത്യൻ ഓഹരി വിപണിയിൽ ഐപിഒ മാമാങ്കം; സെപ്റ്റംബറിൽ നടന്നത് 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ്; ഇനിയും വരാനുള്ളത് വമ്പൻ ഐപിഓകൾ: അവസരം പാഴാക്കാതെ നോക്കി വെച്ചോളൂ – വിശദമായി വായിക്കാം

സമീപകാല ഐപിഒകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെപ്തംബറില്‍ കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ് ആണ് ദലാല്‍ സ്ട്രീറ്റില്‍ നടന്നത്.നിരവധി കമ്ബനികള്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തി. 15-ലധികം കമ്ബനികളാണ് സെപ്റ്റംബറില്‍ ഓഹരി വില്‍പ്പന പ്രഖ്യാപിച്ചത്. 14 വർഷത്തിനിടയില്‍ ഐപിഒകളുടെ ഏറ്റവും തിരക്കേറിയ മാസമായിരുന്നു സെപ്തംബർ.

ബജാജ് ഹൗസിംഗ്, പിഎൻ ഗാഡ്ഗില്‍ ജ്വല്ലേഴ്‌സ്, ക്രോസ് ലിമിറ്റഡ് തുടങ്ങിയ കമ്ബനികള്‍ ഐപിഒ പ്രഖ്യാപിച്ച കമ്ബനികളാണ്. നിക്ഷേപകരുടെ ശക്തമായ ഡിമാൻഡും മികച്ച വിപണി സാഹചര്യവും കുതിച്ചുചാട്ടത്തിന് കാരണമാകുന്നുണ്ട്.സമീപകാലത്ത് നടന്ന പല ഐപിഒകളും നിക്ഷേപകർക്ക് മികച്ച വരുമാനവും നല്‍കി. ബസാർ സ്റ്റൈല്‍ റീട്ടെയ്‌ല്‍, ഗാല പ്രിസിഷൻ എഞ്ചിനീയറിംഗ് എന്നീ കമ്ബനികള്‍ പ്രാഥമിക ഓഹരി വി‌ല്‍പ്പനയിലൂടെ വിജയകരമായി ഫണ്ട് സമാഹരിച്ചു.

ബജാജ് ഹൗസിംഗ്, ശ്രീ തിരുപ്പതി ബാലാജി, ടോളിൻസ് ടയേഴ്‌സ്, ക്രോസ്, പിഎൻ ഗാഡ്ഗില്‍ ജ്വല്ലേഴ്‌സ് എന്ന കമ്ബനികളും ഈ നിരയിലുണ്ട്.

ഈ വർഷം ഓഗസ്റ്റില്‍ 10 കമ്ബനികള്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 17,076 കോടി രൂപ സമാഹരിച്ചിരുന്നു. ഇസിഒഎസ് (ഇന്ത്യ) മൊബിലിറ്റി ഇഷ്യൂ വിലയേക്കാള്‍ 32 ശതമാനം പ്രീമിയത്തില്‍ ലിസ്‌റ്റ് ചെയ്‌തു.

പ്രീമിയർ എനർജീസ്, ഓറിയൻ്റ് ടെക്‌നോളജീസ് എന്നിവയും നിക്ഷേപകർക്ക് മികച്ച നേട്ടം നല്‍കി. ഓഗസ്റ്റില്‍ ലിസ്റ്റ് ചെയ്ത എട്ട് ഐപിഒകള്‍ ശരാശരി 36 ശതമാനം റിട്ടേണ്‍ നല്‍കിയിട്ടുണ്ട്.

ഐപിഒയുമായി കൂടുതല്‍ കമ്ബനികള്‍

നിവാ ബുപ ഹെല്‍ത്ത് ഇൻഷുറൻസ്, നോർത്തേണ്‍ ആർക്ക്, വെസ്റ്റേണ്‍ കാരിയേഴ്‌സ്, അഫ്‌കോണ്‍സ് ഇൻഫ്രാ, ആർക്കേഡ് ഡെവലപ്പേഴ്‌സ്, ഡിഫ്യൂഷൻ എഞ്ചിനീയേഴ്‌സ്, ഗരുഡ കണ്‍സ്ട്രക്ഷൻസ്, മാൻബ ഫിനാൻസ് തുടങ്ങിയ കമ്ബനികളും തങ്ങളുടെ ഐപിഒകള്‍ പ്രഖ്യാപിക്കും.

ഹരിതോ‍ർജ രംഗത്ത് നിന്ന് കൂടുതല്‍ ഐപിഒ

ഒഎൻജിസി, എസ്ജെവിഎൻ, എൻടിപിസി തുടങ്ങിയ പൊതുമേഖലാ ഊർജ കമ്ബനികള്‍ പുനരുപയോഗ ഊർജ മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ രംഗത്തെ കമ്ബനികളുടെ അനുബന്ധ സ്ഥാപനങ്ങള്‍ ഐപിഒക്കായി ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്.

സുസ്ഥിര വികസനത്തില്‍ ഗവണ്‍മെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഒഎൻജിസി, എൻടിപിസി, എസ്‌ജെവിഎൻ ലിമിറ്റഡ് തുടങ്ങിയ കമ്ബനികള്‍ അനുബന്ധ സ്ഥാപനങ്ങളുടെ ഐപിഒ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്.

എൻടിപിസി ഗ്രീൻ എനർജി നോക്കിക്കോളൂ

പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുടെ പുനരുപയോഗ ഊർജ വിഭാഗമായ എൻടിപിസി ഗ്രീൻ എനർജി, പ്രാഥമിക ഓഹരി വില്‍പന വഴി 10,000 കോടി രൂപ സമാഹരിക്കാൻ സെബിയില്‍ കരട് രേഖകള്‍ സമർപ്പിച്ചിട്ടുണ്ട്.

എല്‍ഐസിക്ക് ശേഷം ഒരു പൊതുമേഖലാ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായിരിക്കും ഇത്. സോളാർ, ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ പണം സമാഹരിക്കുകയാണ് ലക്ഷ്യം. 2024 ഒക്ടോബറിലോ നവംബറിലോ ആണ് ഐപിഒ പ്രതീക്ഷിക്കുന്നത്.ഒൻജിസി ഗ്രീനും ഐപിഒക്ക് ഒരുങ്ങുന്നതായി റിപ്പോ‍‍ർട്ടുകള്‍ ഉണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇല്ല.

Latest Posts