HomeIndiaഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നീൽക്കാനിയുടെ പത്നി എട്ടു കോടി രൂപയുടെ ഓഹരി നിക്ഷേപം...

ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നീൽക്കാനിയുടെ പത്നി എട്ടു കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്തിയ സ്മാൾ ക്യാപ്പ് ലോജിസ്റ്റിക്സ് കമ്പനി; ഓൾ കാർഗോ ഗതിയിൽ ( Allcargo Gati) 20% വരെ ഹ്രസ്വകാല നേട്ടത്തിന് സാധ്യത: വിശദമായി വായിക്കാം.

സ്മാൾ ക്യാപ് ഓഹരിയായ ഓൾ കാർഗോ ഗതി എന്ന ലോജിസ്റ്റിക്സ് കമ്പനിയിൽ എട്ടു കോടിയിലധികം രൂപയുടെ ഓഹരി ഇടപാടുകൾ നടത്തി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിൽക്കനിയുടെ ഭാര്യ രോഹിണി നിൽക്കനി. ഒരോഹരിക്ക് 105.21 എന്ന നിലവാരത്തിൽ ബ്ലോക്ക് ഡീലിലൂടെ 813375 ഓഹരികളാണ് ഇവർ സ്വന്തമാക്കിയത്. ആകെ ഓഹരികളുടെ 0.62% ആണിത്.

ജൂലൈ രണ്ടാം തീയതി ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റിലൂടെ ഈ സ്മോൾ ക്യാപ്പ് കമ്പനി 162 കോടി രൂപയുടെ ഓഹരി ഇടപാടുകൾ നടത്തിയിരുന്നു. ഈ തുക ബാലൻസ് ഷീറ്റ് ഡീലിവറേജിങ്ങിനും, ഇൻഫാസ്ട്രക്ചർ ടെക്നോളജി വികസനത്തിനും വിനിയോഗിക്കുമെന്നാണ് കമ്പനിയുടെ തീരുമാനം. കമ്പനിയുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും തുക വിനയോഗിക്കും.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ കമ്പനി രാജ്യത്തെ പ്രമുഖ ഇൻറഗ്രേറ്റഡ് ലോജിസ്റ്റിക് സേവനങ്ങൾ ഒരുക്കുന്ന ഓൾ കാർഗോ ഗ്രൂപ്പിൻറെ ഭാഗമാണ്. എക്സ്പ്രസ് ഡെലിവറി, സപ്ലൈ ചെയിൻ മാനേജ്മെന്റ്, വെയർ ഹൗസിംഗ് മുതലായ നിരവധി സേവനങ്ങൾ ഇവർ ലഭ്യമാക്കുന്നുണ്ട്. കമ്പനിയുടെ ഓഹരിയിൽ മികച്ച നേട്ടം കൈവരിക്കുവാൻ നിക്ഷേപകർക്ക് അവസരം ഉണ്ട് എന്ന് തന്നെയാണ് ഒരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാട്ടിരിക്കുന്നത്.

നിലവിൽ 115.61 നിലവാരത്തിലാണ് ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഇന്ന് മോണിംഗ് സ്റ്റേഷനിൽ മാത്രം 6%ത്തിലധികം നേട്ടം ഓഹരി കൈവരിച്ചിട്ടുണ്ട്. ഒരു അനലിസ്റ്റ് 131 രൂപ ടാർഗറ്റ് വില നൽകി സ്ട്രോങ്ങ് ബൈ റെക്കമെന്റേഷൻ ഈ ഓഹരിക്ക് നൽകിയിട്ടുണ്ട്. ഓഹരിയുടെ 10, 20, 30, 50, 100, 150 ദിന മൂവിങ് ആവറേജിന് മുകളിലാണ് വ്യാപാര വില നിലവാരം.

Latest Posts