ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയ്ക്ക് ഗൂഗിളില്‍ മികച്ച പ്രതികരണം. ഗൂഗിളിന്റെ ഔദോഗീക കണക്കുകള്‍ പ്രകാരം കഴിഞ്ഞ മണിക്കൂറുകളില്‍ ഏറ്റവുമധികം ആളുകള്‍ ഇന്റെർനെറ്റില്‍ തിരഞ്ഞത് ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയാണ്.വ്യാഴാഴ്ച രാവിലെ മുതല്‍ ഗൂഗിള്‍ ട്രെൻഡില്‍ ഒന്നാമത് കാണിക്കുന്നത് ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയാണ്. ഐപിഒയ്ക്ക് അപേക്ഷിക്കാവുന്ന അവസാന ദിവസം 88.94 മടങ്ങ് സബ്സ്ക്രിപ്ഷനുമായി 324 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ അപേക്ഷകളാണ് ഐപിഒയ്ക്ക് ലഭിച്ചത്. 6,560 കോടി രൂപയുടെ പബ്ലിക്ക് ഇഷ്യുവിന് 3 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ അപേക്ഷകളെത്തി. ആദ്യമായാണ് ഒരു ഐപിഒയ്ക്ക് 3 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ അപേക്ഷകളെത്തുന്നത്.
ലിസ്റ്റിംഗിന് ശേഷം, ബജാജ് ഹൗസിംഗ് ഫിനാൻസ് ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂലധനം കവിയാൻ ഒരുങ്ങുകയാണ്. ഇതോടെ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ ഏറ്റവും മൂല്യവത്തായ ഹൗസിംഗ് ഫിനാൻസ് കമ്ബനിയായും ടോപ്പ്-ടയർ എൻബിഎഫ്സിയായും സ്വയം സ്ഥാനം പിടിക്കുമെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു.മുൻപ് കോള്‍ ഇന്ത്യയുടെ ഐപിഒയ്ക്കും മുന്ദ്ര പോർട്ടിൻറെ ഐപിഒയ്ക്കുമാണ് 2 ലക്ഷം കോടിരൂപയ്ക്ക് മുകളില്‍ സബ്സ്ക്രിപ്ഷൻ ലഭിച്ചത്.