കഴിഞ്ഞ ഒരു വർഷത്തിനിടെ മള്‍ട്ടിബാഗർ റിട്ടേല്‍ നല്‍കിയ പൊതുമേഖലാ ഓഹരികളിലൊന്നാണ് ഭാരത് ഇലക്‌ട്രോണിക്‌സ്. ഓഹരി കഴിഞ്ഞ കുറച്ച് നാളുകളായി തിരുത്തല്‍ അനുഭവിക്കുന്നുണ്ട്.എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉയരത്തിലേക്ക് ഓഹരി കുതിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ നമുക്ക് പരിശോധിക്കാം.
ഭാരത് ഇലക്‌ട്രോണിക്‌സ്
രാജ്യത്തെ ഏറ്റവും പ്രമുഖ പ്രതിരോധ സാങ്കേതികവിദ്യ കമ്ബനിയാണ് ഭാരത് ഇലക്ടോണിക്സ് അഥവാ ബെല്‍. 1954-ല്‍ ആരംഭിച്ച നവരത്ന പദവിയുള്ള ഈ പൊതുമേഖല സ്ഥാപനം, പ്രതിരോധ മന്ത്രാലത്തിന്റെ കീഴിലുള്ള 9 കമ്ബനികളിലൊന്നാണ്. റഡാര്‍, സവിശേഷ ഇലക്ടോണിക്സ് പ്രതിരോധ സാമഗ്രികള്‍, ടെലികോം തുടങ്ങി തന്ത്രപ്രധാന മേഖലകളിലെ ഇലക്‌ട്രോണിക്സ് സംവിധാനങ്ങള്‍ നിര്‍മിക്കുന്നു. 218525.84 കോടി രൂപയാണ് വിപണി മൂലധനം.
ഓഹരി വില
എൻഎസ്‌ഇയില്‍ 290.55 രൂപ എന്ന നിരക്കിലാണ് ഭാരത് ഇലക്‌ട്രോണിക്‌സ് വ്യാഴാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച വ്യാഴാഴ്ചത്തെ ക്ലോസിങ് നിരക്കിൽ നിന്നും ആറു രൂപ താഴ്ന്ന് 254 രൂപ നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.96 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 0.10 ശതമാനം മുന്നേറ്റം മാത്രമാണ് ഒരു മാസത്തിനിടെ പൊതുമേഖലാ ഓഹരിക്ക് നേടാൻ സാധിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ 37.86 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 57.10 ശതമാനമാണ് 2024-ല്‍ ഇതുവരെ നേടിയ വളർച്ച.
ഒരു വർഷത്തിനിടെ 107.98 ശതമാനം നേട്ടമുണ്ടാക്കാൻ ഭാരത് ഇലക്‌ട്രോണിക്‌സ് ഓഹരിക്ക് സാധിച്ചു. 700 ശതമാനം മുന്നേറ്റമാണ് അഞ്ച് വർഷത്തിനിടെ ഓഹരി നേടിയത്. 340.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 127 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ടാർഗെറ്റ് വില
350 രൂപ ടാർഗെറ്റ് വിലയോടെ ഭാരത് ഇലക്‌ട്രോണിക്‌സ് ഓഹരി വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നത്.
പ്രൊമോട്ടർ/എഫ്‌ഐഐ ഹോള്‍ഡിംഗ്സ്
പ്രൊമോട്ടർമാർക്ക് 30-ജൂണ്‍-2024 വരെ കമ്ബനിയില്‍ 51.14 ശതമാനം ഓഹരിയുണ്ട്, എഫ്‌ഐഐകള്‍ക്ക് 17.43 ശതമാനവും ഡിഐഐകള്‍ക്ക് 20.59 ശതമാനവും ഓഹരിയുണ്ട്.
വരുമാനത്തില്‍ കുറവ്
30-06-2024 അവസാനിച്ച പാദത്തില്‍ കമ്ബനിയുടെ ഏകീകൃത മൊത്ത വരുമാനം 4447.15 കോടി രൂപയാണ്. ഇത് കഴിഞ്ഞ പാദത്തിലെ 8789.51 കോടി രൂപയില്‍ നിന്ന് 49.40 ശതമാനം കുറവാണ്. നികുതിക്ക് ശേഷമുള്ള അറ്റാദായം 780.99 കോടി രൂപയാണെന്ന് കമ്ബനി റിപ്പോർട്ട് ചെയ്തു.
അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.